കാറിൽ എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ

Mail This Article
രാമനാട്ടുകര ∙ ദേശീയപാത ബൈപാസിൽ കാറിൽ കടത്തിയ 47.6 ഗ്രാം എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ. മലപ്പുറം പള്ളിക്കൽ എരഞ്ഞിക്കൽ മുഹമ്മദ് ഷാഫി (37), ഒളവട്ടൂർ മണിക്കപ്പറമ്പ് വി.പി.മുഹമ്മദ് ഷാഫി (36) എന്നിവരാണു പിടിയിലായത്. ഇവർ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി വിൽപനയിൽ നിന്നു പ്രതികൾക്കു ലഭിച്ച 34,860 രൂപയും പിടിച്ചെടുത്തു. സിറ്റി ആന്റി നർകോട്ടിക് സെല്ലിനു കീഴിലെ ഡാൻസാഫ് ടീമും ഫറോക്ക് പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് രാസലഹരി പിടികൂടിയത്.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഫറോക്ക് ഇൻസ്പെക്ടർ പി.എസ്.ഹരീഷിന് ലഭിച്ച വിവരത്തെ തുടർന്ന്, എസ്ഐമാരായ പി.ടി.സൈഫുല്ല, എസ്.അനൂപ് എന്നിവരുടെ നേതൃത്വത്തിലാണു നിസരി ജംക്‌ഷനു സമീപം വാഹന പരിശോധന നടത്തിയത്. സിപിഒമാരായ കെ.സുധീഷ്, കെ.പി.അഷറഫ്, പി.എം.സനീഷ്, പി.സുമേഷ്, ബിനേഷ് ഫ്രാൻസിസ്, എ.സന്തോഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.