അനധികൃത മദ്യവിൽപന: യുവാവ് അറസ്റ്റിൽ
Mail This Article
ഫറോക്ക് ∙ പുറ്റെക്കാട്ട് പലചരക്കു കടയുടെ മറവിൽ അനധികൃത മദ്യവിൽപന നടത്തിയ യുവാവ് 47 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവുമായി അറസ്റ്റിൽ. പുറ്റെക്കാട് കണ്ണാംപുറത്ത് ഷിബു(43)ആണു പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.പുറ്റെക്കാട്, പള്ളിത്തറ, റെയിലോര മേഖലകളിൽ വ്യാപക തോതിൽ അനധികൃത മദ്യവിൽപന ഉണ്ടെന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതുപ്രകാരം ഇൻസ്പെക്ടർ പി.എസ്.ഹരീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഷിബുവാണു മദ്യം ശേഖരിച്ചു വിൽക്കുന്നതെന്ന് തിരിച്ചറിഞ്ഞു.
എസ്ഐമാരായ അനൂപ് സ്റ്റീഫൻ, പി.ടി.സൈഫുല്ല എന്നിവരുടെ നേതൃത്വത്തിൽ ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച് ഇന്നലെ വൈകിട്ട് പൂത്തോളം കിണറിനു സമീപത്തെ കടയിൽ നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്. ബവ്റിജസ് കോർപറേഷൻ ഔട്‌ലെറ്റിൽ നിന്നാണു ഇയാൾ മദ്യം വാങ്ങി സൂക്ഷിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സിപിഒമാരായ കെ.ടി.ശ്യാംരാജ്, എസ്.ദിവ്യേഷ്, കെ.സുധീഷ്, എം.പ്രജിത്ത്, കെ.പി.അഷറഫ്, സി.സന്തോഷ് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.