കോഴിക്കോട് ജില്ലയിൽ ഇന്ന് (2-10-2023); അറിയാൻ, ഓർക്കാൻ

Mail This Article
കായികമേളയ്ക്ക് ലോഗോ ക്ഷണിച്ചു : കോഴിക്കോട്∙ 12 മുതൽ 14 വരെ മെഡിക്കൽ കോളജ് ഒളിംപ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടത്തുന്ന ജില്ലാ സ്കൂൾ കായികമേളയ്ക്ക് ലോഗോ ക്ഷണിച്ചു. അഞ്ചിനകം shafirk5006@gmail.com എന്ന മെയിലിലേക്ക് ലോഗോ അയയ്ക്കാം. 9846506364
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 7 – 2: പേരാമ്പ്ര മിനി സിവിൽ, കല്ലോട് ഹോസ്പിറ്റൽ, ലാസ്റ്റ് കല്ലോട്, കുളങ്ങരത്താഴ, കല്ലൂർക്കാവ്, കല്ലൂർക്കാവ് കോളനി, മൂരികുത്തി, മുണ്ടോട്ടിൽ, നാഗത്ത് പള്ളി.
∙ 7.30 – 2: ചേളന്നൂർ കുട്ടോത്ത്, എരഞ്ഞോടിമുക്ക്, മുതുവാട്ടു താഴം, ചക്കിയത്ത്. കാക്കൂർ പേരാറ്റുമല.
∙ 9 – 2: കട്ടാങ്ങൽ ടിടി ക്രഷർ, അരമന, കള്ളൻ തോട്, പരതപ്പൊയിൽ, കണ്ടിയിൽ.
∙ 9 – 6: ചീക്കിലോട് അങ്ങാടി, കുടപാനി, ചീക്കിലോട് ഹെൽത്ത് സെന്റർ, മുന്നൂർകൈ, അടിയോടി മുക്ക്, കൊളത്തൂർ, കൊളത്തൂർ ആശ്രമം, കൊളത്തൂർ സ്കൂൾ, പുതുമ മിൽ, മംഗലശ്ശേരി മുക്ക്, മോർ ആൻഡ് മോർ ട്രാൻസ്ഫോമർ.
സബ് ജൂനിയർ ഖോഖൊ ചാംപ്യൻഷിപ്
രാമനാട്ടുകര ∙ ജില്ലാ സബ് ജൂനിയർ ഖോഖൊ ചാംപ്യൻഷിപ് 8നു വൈദ്യരങ്ങാടി രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 2009 ഡിസംബർ ഒന്നിനു ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ടീമുകൾ മുൻകൂട്ടി റജിസ്റ്റർ ചെയ്ത് രാവിലെ 9നു ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം. 9446643901.