താമരശ്ശേരി ചുരം വൃത്തിയാക്കി എൻജിഒ യൂണിയൻ പ്രവർത്തകർ
Mail This Article
കോഴിക്കോട് ∙ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി താമരശ്ശേരി ചുരം ശുചീകരിച്ച് കേരള എൻജിഒ യൂണിയൻ. 1000 അംഗങ്ങൾ മുന്നിട്ടിറങ്ങി ചുരത്തിലെ 12 കിലോ മീറ്റർ റോഡിന്റെ ഇരുവശത്തെയും കാടുവെട്ടി, ഓവുചാൽ വൃത്തിയാക്കി. ചുരത്തിലും പരിസരങ്ങളിലുമുളള പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുളള മാലിന്യം നീക്കം ചെയ്തു.
യൂണിയൻ ജനറൽ സെക്രട്ടറി എം.എ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ചുരത്തിൽ സ്ഥാപിക്കാനുളള ബോട്ടിൽ ബൂത്തുകൾ ലിന്റോ ജോസഫ് എംഎൽഎയിൽ നിന്നു പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ഷെരീഫ്, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ എം.ഗൗതമൻ എന്നിവർ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് എം.ദൈത്യേന്ദ്ര കുമാർ അധ്യക്ഷത വഹിച്ചു. പുതുപ്പാടി പഞ്ചായത്ത് അംഗം അനിത മനോജ്, ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ, ജില്ലാ ട്രഷറർ വി. സാഹിർ, വയനാട് ചുരം സംരക്ഷണ സമിതി സെക്രട്ടറി പി.കെ.സുകുമാരൻ എന്നിവർ പ്രസംഗിച്ചു.