സഹകരണ മേഖലയെ ഇല്ലാതാക്കാൻ ശ്രമം: സ്പീക്കർ എ.എൻ.ഷംസീർ
Mail This Article
നാദാപുരം∙ ഏതെങ്കിലും സഹകരണ സ്ഥാപനം തട്ടിപ്പു നടത്തിയാൽ അതിനെ ന്യായീകരിക്കേണ്ട കാര്യമില്ലെന്നും എന്നാൽ സഹകരണ മേഖലയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും സ്പീക്കർ എ.എൻ.ഷംസീർ. നവീകരിച്ച ചെക്യാട് സഹകരണ ബാങ്കിന്റെയും മെയിൻ ബ്രാഞ്ചിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സ്പീക്കർ. സഹകരണ ബാങ്കുകളുടെ ഡയറക്ടർ ബോർഡിൽ വിദഗ്ധർ വേണമെന്നു തീരുമാനം വരുമെന്നും സെക്രട്ടറി പറയുന്ന സ്ഥലത്തൊക്കെ ഒപ്പിട്ടു കൊടുക്കുന്നവർ ഇനി ഉണ്ടാകില്ലെന്നും സ്പീക്കർ പറഞ്ഞു.
ഇ.കെ.വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റുമാരായ വി.ദാമു, നല്ലൂർ നുഅ്മാൻ, എം.കുഞ്ഞിരാമൻ എന്നിവരെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ ആദരിച്ചു. മുൻ ജീവനക്കാരെയും ആദരിച്ചു. അസി.റജിസ്ട്രാർ പി.ഷിജു നിക്ഷേപം സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.പ്രദീഷ്(വളയം), നസീമ കൊട്ടാരത്തിൽ (ചെക്യാട്), ജില്ലാ പഞ്ചായത്തംഗങ്ങളായ കൂടത്താങ്കണ്ടി സുരേഷ്, സി.വി.നജ്മ, സഹകരണ സംഘം പ്രസിഡന്റുമാരായ വി.പി.കുഞ്ഞിക്കൃഷ്ണൻ, രവീഷ് വളയം, ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രൻ, സെക്രട്ടറി കെ.ഷാനിഷ് കുമാർ, അസി.സെക്രട്ടറി കെ.സ്മിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ, പി.പി.ചാത്തു, മോഹനൻ പാറക്കടവ്, പി.പി.ദാമോദരൻ അടിയോടി, വി.കെ.ഭാസ്കരൻ, എം.ടി.ബാലൻ, സി.എച്ച്.ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.