കമ്പിളിപ്പാറ മലയിൽ കരിങ്കൽ ഖനനം തുടങ്ങിയ സ്ഥലത്തിനു സമീപം ഗർത്തങ്ങൾ

Mail This Article
×
നാദാപുരം∙ കമ്പിളിപ്പാറ മലയിൽ കരിങ്കൽ ഖനനം തുടങ്ങിയ സ്ഥലത്തിനു സമീപത്തു രൂപപ്പെട്ട വൻ ഗർത്തം നാട്ടുകാരെ ആശങ്കയിലാക്കുന്നു. കിണറിനെക്കാൾ കൂടുതൽ ചുറ്റളവിലാണ് രണ്ടിടങ്ങളിൽ ഗർത്തം രൂപപ്പെട്ടത്. മുൻപ് ഇവിടെ ഗർത്തം ഉണ്ടായിരുന്നില്ലെന്ന് ഇന്നലെ ക്വാറിയിലെത്തിയ കോൺഗ്രസ്, സിപിഐ, വെൽഫെയർ പാർട്ടി നേതാക്കളോട് നാട്ടുകാരായ സമരക്കാർ പറഞ്ഞു. ഖനനത്തെ തുടർന്നുള്ള പ്രകമ്പനം മൂലമാണ് ഗർത്തം രൂപപ്പെട്ടതെന്നും വീടുകൾ നിലനിൽക്കുന്ന ഭാഗത്ത് ഇത്തരം ഗർത്തങ്ങളുണ്ടായാൽ വൻ ദുരന്തം സംഭവിക്കുമെന്നും നേതാക്കൾ പറഞ്ഞു. വിദഗ്ധ സംഘം പരിശോധന നടത്തി ആശങ്ക അകറ്റണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.