തറോൽ, തെച്ച്യാട് ഭാഗത്തെ വീടുകളിൽ മോഷണം
Mail This Article
×
മുക്കം ∙ നഗര സഭയിലെ തറോൽ, തെച്ച്യാട് പ്രദേശങ്ങളിൽ ഒട്ടേറെ വീടുകളിൽ മോഷണവും മോഷണശ്രമവും. ഇന്നലെ പുലർച്ചെയാണു സംഭവം. ഇരുമ്പിടക്കണ്ടി റസാഖിന്റെ വീട്ടിൽ നിന്നു സ്ത്രീയുടെ മാല പൊട്ടിച്ച മോഷ്ടാവ് കടന്നുകളഞ്ഞു. വൈദ്യുതോപകരണങ്ങൾ, മൊബൈൽ ഫോൺ മുതലായവ ഒട്ടേറെ വീടുകളിൽ നിന്നു മോഷ്ടിച്ചതായി പ്രദേശവാസികൾ പറഞ്ഞു. ഹെൽമറ്റ് ധരിച്ചയാളും തൊപ്പിയും കണ്ണടയും ധരിച്ച മറ്റൊരാളും ആണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. പൊലീസ് അന്വേഷണം തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.