ADVERTISEMENT

പേരാമ്പ്ര ∙ കോൺഗ്രസ് നേതാവിനെ ആക്രമിച്ചതായി പരാതി. നൊച്ചാട് മണ്ഡലം കോൺഗ്രസ് സെക്രട്ടറി സി.കെ.അജീഷ് (45) ആണ് നൊച്ചാട് കേളോത്ത് ക്ഷേത്രത്തിന് സമീപം ആക്രമിക്കപ്പെട്ടത്. 

 8 മണിയോടെ ചാത്തോത്ത് താഴെ ഉള്ള വീട്ടിൽ ഉണ്ടായ തർക്കം പരിഹരിക്കാൻ പോയി തിരിച്ചു വരുമ്പോൾ ചാത്തോത്ത് അമ്പലത്തിനു സമീപം കാർ തടഞ്ഞ് നിർത്തിയായിരുന്നു അക്രമം. സാരമായി പരുക്കേറ്റ അജീഷിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജീഷിന് കാലിനും കൈക്കും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഡിസിസി സെക്രട്ടറി മുനീർ എരവത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.മധുകൃഷ്ണൻ എന്നിവർ പ്രതിഷേധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com