കെ റെയിൽ പദ്ധതിയുടെ എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്യണം: കെ.മുരളീധരൻ

Mail This Article
വടകര∙ രണ്ടു ദിവസം തുടർച്ചയായി മഴ പെയ്താൽ ജനം മുങ്ങി മരിക്കുന്ന കേരളത്തിൽ നാടിനെ രണ്ടായി വിഭജിക്കുന്ന കെറെയിൽ പദ്ധതിയുടെ എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്ത് പദ്ധതി ഉപേക്ഷിക്കണമെന്ന് കെ.മുരളീധരൻ എംപി ആവശ്യപ്പെട്ടു. അഴിയൂർ കുഞ്ഞിപ്പള്ളിയിൽ കെ റെയിൽ വിരുദ്ധ സമരം അഴിയൂർ മേഖലയിൽ ആയിരം ദിനം പിന്നിട്ടതിന്റെ ആചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള റെയിൽ വളവുകൾ ഇല്ലാതാക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. അതിന് ഒപ്പം മൂന്നാമത് റെയിൽവേ ലൈൻ പ്രാവർത്തികമാകുന്നതോടെ ട്രെയിനുകൾക്ക് വേഗം കൂടുമെന്നും കെ.മുരളീധരൻ പറഞ്ഞു.സ്വാഗതസംഘം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ശ്രീജിത്ത് ( ഒഞ്ചിയം ), ആയിഷ ഉമ്മർ ( അഴിയൂർ ), ടി.പി.മിനിക ( ഏറാമല ),
കെ.റെയിൽ വിരുദ്ധ സമര സമിതി ചെയർമാൻ എം.പി.ബാബുരാജ്, യുവ മോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ, ജോസഫ് എം. പുതുശ്ശേരി, ടി.ടി.ഇസ്മായിൽ, തോട്ടത്തിൽ ശശിധരൻ, രാമചന്ദ്രൻ വരപ്രത്ത്, പ്രദീപ് ചോമ്പാല, പി.ബാബുരാജ്, പറമ്പത്ത് പ്രഭാകരൻ, സുഹൈൽ കൈതാൽ, രാജൻ തീർഥം, വി.പി.പ്രകാശൻ എന്നിവർ പ്രസംഗിച്ചു. സമാപനസമ്മേളനം കെ.കെ.രമ എംഎൽഎ ഉദ്ഘാടനം ചെയ്തു. വീണ എസ്.നായർ, റസാഖ് പാലേരി, ടി.സി.രാമചന്ദ്രൻ, യു.എ.റഹീം എന്നിവർ പ്രസംഗിച്ചു.