ഭിന്നശേഷിക്കാർക്ക് പെൻഷൻ തുക 3,000 രൂപയായി വർധിപ്പിക്കണം

Mail This Article
കോഴിക്കോട്∙ ഭിന്നശേഷിക്കാർക്കു ലഭിക്കുന്ന പെൻഷൻ വ്യക്തിയുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നൽകണമെന്നും പെൻഷൻ തുക 3,000 രൂപയായി വർധിപ്പിക്കണമെന്നും കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡിന്റെ നേതൃത്വത്തിൽ കാഴ്ച പരിമിതർ ഉൾപ്പെടെയുള്ള ഭിന്നശേഷിക്കാരുടെ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അംഗങ്ങൾ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി.
സംസ്ഥാന പ്രസിഡന്റ് ഡോ. സി.ഹബീബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ജഗദീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.മൊയ്തീൻ കോയ, ജില്ലാ വൈസ് പ്രസിഡന്റ് പി.ടി.ബഷീർ, കെ.സദാശിവൻ, ജി.മണികണ്ഠൻ, കെ.കുഞ്ഞിക്കണ്ണൻ, എം.ജംഷിദ്, കെ.ഗിരീഷ്. സൈനുദ്ദീൻ മടവൂർ എന്നിവർ പ്രസംഗിച്ചു. കാഴ്ചയില്ലാത്ത വിദ്യാർഥികളുടെ ഭക്ഷണ അലവൻസും മറ്റു ആനുകൂല്യങ്ങളും വർധിപ്പിച്ചു ഉടനെ വിതരണം ചെയ്യുക, സർക്കാർ എയ്ഡഡ് മേഖലകളിലുള്ള തൊഴിൽ സംവരണം, സ്ഥാനക്കയറ്റം സമയബന്ധിതമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.