ജില്ലാ സ്കൂൾ കലോത്സവം: പ്രധാന വേദിയിലെ കസേരകൾ കാണാനില്ല
Mail This Article
പേരാമ്പ്ര∙ ജില്ലാ സ്കൂൾ കലോത്സവത്തിലെ പ്രധാന വേദിയിയായ സബർമതിയിലെ കസേരകൾ കാണാനില്ല. മറ്റു വേദികളിൽ ആവശ്യമായ കസേരകൾ ഇല്ലാത്തത് കാരണം സംഘാടകർ പ്രധാന വേദിയിലെ കസേരകൾ എടുത്തുകൊണ്ട് പോകുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടേക്ക് ജനപ്രവാഹമായിരുന്നു.
പ്രധാന വേദിയിലെ ഇരിപ്പിടങ്ങളുടെ ഇരട്ടിയിലധികം കാണികളാണ് രണ്ടാംദിവസം ഇവിടെ തടിച്ചു കൂടിയത്. ഇതിൽ പകുതിയോളം കസേരകളാണ് ഇന്നലെ അപ്രത്യക്ഷമായത്. വേദികളിലേക്ക് ആവശ്യമായ എണ്ണം കസേരകൾ ആദ്യമേ എത്തിക്കാത്തതാണു പ്രതിസന്ധിക്ക് കാരണം. മറ്റു വേദികളിൽ കാണികൾക്ക് ഇരിക്കാനുള്ള കസേരകൾ ആവശ്യത്തിന് ഇല്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കി.
ചില വേദികളിൽ നാമമാത്രമായ കസേരകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിഞ്ചുകുഞ്ഞുങ്ങളുമായി എത്തിയ അമ്മമാർ പോലും ഏറെ നേരം നിന്ന് മത്സരങ്ങൾ കാണേണ്ട അവസ്ഥ ഉണ്ടായി. രാത്രി വൈകിയും ഒന്നാം വേദിക്ക് മുന്നിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.