‘പെർഫെക്റ്റ്’ പുതിയ സോഫ്റ്റ്‌വെയറിന്റെ സോഫ്റ്റ് ലോഞ്ച് നടത്തി

Mail This Article
കോഴിക്കോട് ∙ പെർഫെക്റ്റ് സോഫ്റ്റ്‌വെയർ സൊല്യൂഷൻസിന്റെ പുതിയ ഇആർപി സോഫ്റ്റ്‌വെയറിന്റെ സോഫ്റ്റ് ലോഞ്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ കോഴിക്കോട്ട് നിർവഹിച്ചു. കമ്പനിയുടെ ടെക്നിക്കൽ ഡയറക്ടർ എം.എസ്. സിജിൻ, മാർക്കറ്റിങ്ങ് മാനേജർമാരായ എൻ.ടി. അരുൺ, കെ. ഷംസീർ, ജീവനക്കാരായ ജിതേഷ് കുമാർ, വിപിൻ ബാലൻ എന്നിവർ പങ്കെടുത്തു.
ഒരു സ്ഥാപനത്തിലെ പ്രൊഡക്ഷൻ, ഇൻവെന്ററി മാനേജ്‌മന്റ്, സർവീസ്, ഫിനാൻസ്, ഹ്യൂമൻ റിസോർസ് തുടങ്ങി മുഴുവൻ കാര്യങ്ങളും ഓട്ടോമേഷൻ ചെയ്ത് സ്ഥാപനം സുഗമമായി മുന്നോട്ട് കൊണ്ട് പോകാൻ ഉതകുന്ന രീതിയിൽ ഉള്ള ഒരു ഇആർപി സോഫ്റ്റ്‌വെയറാണ് പെർഫെക്റ്റ് രൂപകൽപന ചെയ്തിരിക്കുന്നത്.
23 വർഷത്തിലധികമായി സോഫ്റ്റ്‌വെയർ മേഖലയിൽ പ്രവർത്തിച്ചു വരുന്ന പെർഫെക്റ്റ് കേരളത്തിന് പുറത്തേക്കും മറ്റു രാജ്യങ്ങളിലേക്കും തങ്ങളുടെ സേവനങ്ങൾ വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്.