ADVERTISEMENT

കോഴിക്കോട്∙ വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജെൻഡർ പാർക്കിൽ ഒരുക്കിയ ‘ആർപ്പോ: വരയും വരിയും പിന്നൽപം മൊഹബത്തും’ മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.‘ആർപ്പോ’ എന്ന പേരിൽ എല്ലാ മാസവും ആദ്യ ശനിയാഴ്ച ജെൻഡർ പാർക്കിൽ ഇത്തരത്തിൽ ഒത്തുകൂടൽ നടക്കും. ‘പൊതു ഇടങ്ങളിലെ സ്ത്രീ’ എന്ന വിഷയത്തിലൂന്നിയാണ് ആർപ്പോയുടെ ആദ്യ പതിപ്പ് നടന്നത്. സാഹിത്യത്തിലും എഴുത്തിലും വായനയിലും താൽപര്യമുള്ള സ്ത്രീകൾക്കു വേണ്ടി അതിന്റെ പ്രാധാന്യത്തെ കുറിച്ചും രീതികളെക്കുറിച്ചും ചർച്ച ചെയ്യാൻ ‘എഴുത്തും കുത്തും’ എന്ന പേരിൽ ആര്യ ഗോപിയുടെ നേതൃത്വത്തിൽ സെഷൻ സംഘടിപ്പിച്ചു. 

‘വരയും കുറിയും’ സെഷന് ചിത്രകാരികളായ അമ്പിളി വിജയൻ, മജിനി തിരുവങ്ങൂർ എന്നിവർ നേതൃത്വം നൽകി. ‘ആട്ടം’ എന്ന പേരിൽ നാടക പ്രവർത്തക ശ്രീജ അറങ്ങോട്ടുകര നേതൃത്വം നൽകിയ തിയറ്റർ സെഷനിൽ നാടകാഭിരുചിയുള്ള സ്ത്രീകൾ ഭാഗമായി. പരിപാടിയിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങൾ, അഭിപ്രായങ്ങൾ, നിർദേശങ്ങൾ എന്നിവ ചർച്ച ചെയ്യാൻ ‘വർത്താനം’ സെഷൻ സംഘടിപ്പിച്ചു. വനിത ശിശു വികസന വകുപ്പ് ഡയറക്ടറും ജെൻഡർ പാർക്ക് ഡയറക്ടറുമായ ഹരിത വി.കുമാർ അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com