റോഡിനു സമീപം പറമ്പിൽ സ്ഫോടക വസ്തുക്കൾ; ജലറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത് 8 പെട്ടികളിലായി
Mail This Article
×
മുക്കം∙ കാരശ്ശേരി പഞ്ചായത്തിലെ വലിയപറമ്പ് തോണ്ടയിൽ റോഡിന് സമീപത്തെ പറമ്പിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. സുരക്ഷിതമല്ലാത്ത അവസ്ഥയിൽ പെട്ടികളിലാക്കിയ നിലയിലാണ് ജലറ്റിൻ സ്റ്റിക്കുകൾ പൊലീസ് കണ്ടെടുത്തത്. പൊളിക്കാത്ത 6 പെട്ടികളിലും 2 പെട്ടികൾ പൊളിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഒരു പെട്ടിയിൽ 100 എണ്ണം വരെ കാണുമെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. എസ്ഐ: ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഫോടക വസ്തുക്കൾ കസ്റ്റഡിയിലെടുത്തു. ക്വാറിയിൽ ഉപയോഗത്തിനുള്ളതാണ് സ്ഫോടക വസ്തുക്കളെന്നാണ് നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.