ADVERTISEMENT

കോഴിക്കോട്∙ എൻഐടി യിൽ വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുറ്റി, പ്രൊമോഷൻ, കേന്ദ്ര സർക്കാരിന്റെ ഏഴാം ശമ്പള പരിഷ്കാരണ കുടിശിക എന്നിവ കൊല്ലങ്ങളായി പിടിച്ചു വച്ചിരിക്കുന്നു. രണ്ടു വർഷത്തിനു മുൻപ് പിരിഞ്ഞവരുടെ ഉൾപ്പെടെ ഇൻസ്റ്റിറ്റ്യൂട്ട്ന് എന്തെങ്കിലും കുടിശിക ഉണ്ടെങ്കിൽ അത് ഈടാക്കാനെന്ന പേരിലാണ് പിടിച്ചുവച്ചിരിക്കുന്നത്. എന്താണ് കുടിശിക എന്ന് പിരിഞ്ഞ ജീവനക്കാരെ അറിയിക്കുന്നുമില്ല. കേന്ദ്ര സർക്കാരിന്റെയും, ബഹുമാനപെട്ട സുപ്രീം കോടതിയുടെയും നിർദ്ദേശ പ്രകാരം ക്വാർട്ടേഴ്‌സ് ന്റെ കുടിശിക ഈടാക്കാൻ മാത്രമേ ഇങ്ങനെ ഗ്രാറ്റുറ്റി പിടിച്ചുവെക്കാൻ സാധിക്കുകയുള്ളു. 

കൂടാതെ 2016 മുതൽ പ്രൊമോഷൻ ലഭിച്ച ജീവനക്കരുടെ പ്രൊമോഷൻ കുടിശിക 2022 ജൂലൈ മുതലേ കൊടുക്കുകയുള്ളു എന്ന്‌ അന്യായ ഉത്തരവ് ഇറക്കിയിട്ടു,  പിരിഞ്ഞവർക്ക് പോലും അതും കൊടുത്തിട്ടില്ല. എന്നാൽ പിരിഞ്ഞ ചിലർക്ക് മാത്രം ഇത് അനുവദിക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ 2016 ലെ ഏഴാം ശമ്പള പരിഷ്കാരണ കുടിശികയും പിരിഞ്ഞ ജീവനക്കാർക്ക് ഇതുവരെ നൽകിയിട്ടില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതനുവദിക്കാതെ പിരിഞ്ഞ ജീവനക്കാർക്ക് ന്യായമായി ലഭിക്കേണ്ട തുക പിടിച്ചുവച്ചിരിക്കുന്ന നയമാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്.

 ഒരു വിരമിച്ച ജീവനക്കാരി ആശുപത്രി ചിലവിനായി തുക ആവശ്യപ്പെട്ടിട്ടുപോലും,  ആ ജീവനക്കാരിയെ മരണത്തിനു വിട്ടുകൊടുക്കുന്ന സമീപനം ആണ് അധികൃതർ എടുത്തത്.ഇതു കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ജനപ്രതിനിധികളോട് സഹായം അഭ്യർത്ഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com