ADVERTISEMENT

കോഴിക്കോട്∙ റോഡിൽ വീണ്ടും ഡ്രൈവർമാരുടെ ‘അഭ്യാസം’.  യാത്രക്കാർ വിഡിയോ ചിത്രീകരിച്ചു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകി. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം കണ്ണൂർ റോഡിൽ ചക്കോരത്തുകുളത്താണു സംഭവത്തിന്റെ തുടക്കം.

കോഴിക്കോട് – കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ ബസ് വന്നു. അതിനിടെ വെട്ടിച്ചപ്പോൾ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറിൽ ഇടിക്കുമെന്ന സ്ഥിതിയായി.

പിന്നീട് കനകാലയ ബാങ്കിനു സമീപം ബസിനെ മറികടന്ന കാർ 4 കിലോമീറ്ററോളം ബസിനു മുന്നിൽ പതുക്കെ യാത്ര ചെയ്യുകയായിരുന്നു.  ബസ് അപകടകരമായ വിധത്തിൽ ഓടിച്ചതാണോ സംഭവത്തിനു കാരണമെന്നു പരിശോധിക്കുമെന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കും വിധം കാർ ഓടിച്ചതും പരിശോധിക്കും. 2 വാഹനങ്ങളിലെയും ഡ്രൈവർമാരിൽനിന്ന് ഇന്നു തെളിവെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com