ADVERTISEMENT

ഷാർജ∙ സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം വടകരയിൽ എത്തിയപ്പോൾ ലഭിച്ച സ്വീകരണത്തെ അനുസ്മരിപ്പിക്കുന്ന ജനപങ്കാളിത്തവുമായി വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥിക്ക് ഷാഫി പറമ്പിലിന് ഗൾഫിലും വരവേൽപ്. ദുബായ് വിമാനത്താവളം മുതൽ വൻ ജനക്കൂട്ടമാണ് ഷാഫിയെ കാത്തുനിന്നത്. ഞായറാഴ്ച ഷാർജയിലും ഇന്നലെ ദോഹയിലും പ്രവാസികളെ നേരിൽ കണ്ട് വോട്ട് ഉറപ്പിച്ച അദ്ദേഹം വടകരയ്ക്കു മടങ്ങിയത് വർധിച്ച ആത്മവിശ്വാസത്തോടെ.ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ രാത്രി 11 മണിക്ക് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം പൂർത്തിയാകും വരെയും സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെ പ്രവാസികൾ പങ്കെടുത്തു.

യാത്രച്ചെലവ് വലിയ സാമ്പത്തിക ബാധ്യതയാകുന്നില്ലെങ്കിൽ നാട്ടിൽ എത്തി വോട്ടു ചെയ്യണമെന്ന് അഭ്യർഥിച്ച ഷാഫി നാട്ടിലുള്ള കുടുംബത്തെ അവധിക്കു ഗൾഫിലേക്കു കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 26നു ശേഷമാക്കണമെന്നും പറഞ്ഞു.  കെഎംസിസി, ഇൻകാസ്, ആർഎംപിഐ സംഘടനകൾ ചേർന്നാണ് സ്വീകരണം ഒരുക്കിയത്. പ്രവാസികളുടെ പ്രശ്നങ്ങൾ പറയേണ്ടിടത്ത് പറയാൻ ഒരാളുണ്ടാകും എന്ന ഉറപ്പു നൽകാനാണ് വന്നതെന്നും ഷാഫി പറഞ്ഞു.എതിരാളിയുടെ ശക്തിയിലോ ദൗർബല്യത്തിലോ അല്ല ജനങ്ങളുടെ ശക്തിയിലാണ് വിശ്വസിക്കുന്നത്.  കെഎംസിസി നേതാവും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ നിസാർ തളങ്കര അധ്യക്ഷനായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com