ADVERTISEMENT

കോടഞ്ചേരി∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊലീസും സിആർപിഎഫും സംയുക്തമായി കോടഞ്ചേരി ടൗണിൽ റൂട്ട് മാർച്ച് നടത്തി. കോടഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കെ.നായർ റൂട്ട് മാർച്ചിന് നേതൃത്വം നൽകി. കോടഞ്ചേരി പഞ്ചായത്തിൽ എട്ട് പോളിങ് ബൂത്തുകൾ മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശത്താണെന്നു കണ്ടെത്തിയിട്ടുണ്ട്. നൂറാംതോട് എഎം എൽപി സ്കൂളിലെ നാല് പോളിങ് ബൂത്തുകളും ചെമ്പുകടവ് ഗവ.യുപി സ്കൂളിലെ നാല് പോളിങ് ബൂത്തുകളും മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശത്താണ്.

തിരഞ്ഞെടുപ്പ്: 4 നിരീക്ഷകർ കൂടി എത്തി
കോഴിക്കോട് ∙ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ചുമതലപ്പെടുത്തിയ 4 നിരീക്ഷകർ കൂടി ജില്ലയിൽ എത്തി. ഇതോടെ രണ്ട് മണ്ഡലങ്ങളിലായി 6 നിരീക്ഷകരും എത്തി. പൊതു നിരീക്ഷകരായ ഇഫാത്ത് അറ (കോഴിക്കോട് ലോക്സഭ മണ്ഡലം), ഡോ.സുമീത് കെ.ജാറങ്കൽ (വടകര ലോക്സഭ മണ്ഡലം), പൊലീസ് നിരീക്ഷകരായ അശോക് കുമാർ സിങ് (വടകര, വയനാട് ലോക്സഭ മണ്ഡലം), ഡോ.ഭൻവർലാൽ മീണ (കോഴിക്കോട്, മലപ്പുറം ലോക്സഭ മണ്ഡലങ്ങൾ) എന്നിവരാണ് വ്യാഴാഴ്ച എത്തിയത്. 

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ മോണിക്ക ഹർഷദ് പാണ്ഡെ, ഡോ.സുനിൽ എൻ.റാനോട്ട് എന്നിവർ നേരത്തെ എത്തിയിരുന്നു. നിരീക്ഷകർ പോളിങ് സ്റ്റേഷനുകളും പൊലീസ് സ്റ്റേഷനുകളും സന്ദർശിക്കും. പൊതുജനങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടി പ്രതിനിധികളിൽ നിന്നും കോഴിക്കോട് ഗെസ്റ്റ്‌ ഹൗസിൽ നേരിട്ടു പരാതി സ്വീകരിക്കും. എല്ലാ പ്രവൃത്തി ദിവസവും ഇഫാത്ത് അറ രാവിലെ 10 മുതൽ 11 വരെ പരാതി സ്വീകരിക്കും. ഡോ.ജാറങ്കൽ വൈകിട്ട് മൂന്ന് മുതൽ അഞ്ചു വരെയും ഡോ.മീണ വൈകിട്ട് ആറ് മുതൽ ഏഴ് വരെയും പരാതി സ്വീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com