സച്ചിന്‍ദേവ് എംഎല്‍എയെ ഡ്രൈവര്‍മാര്‍ക്ക് ‘പരിചയപ്പെടുത്തി’ യുഡിവൈഎഫ് പ്രതിഷേധ സമരം
Mail This Article
ബാലുശ്ശേരി∙ തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പശ്ചാത്തലത്തിൽ, കെ.എം.സച്ചിന്‍ദേവ് എംഎല്‍എയുടെ മണ്ഡലമായ ബാലുശ്ശേരിയില്‍ പ്രതീകാത്മകമായി എംഎല്‍എയെ ഡ്രൈവര്‍മാര്‍ക്ക് പരിചയപ്പെടുത്തുന്ന സമരം നടത്തി യുഡിവൈഎഫ്. യുഡിവൈഎഫ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാലുശ്ശേരി സ്റ്റാന്റ് പരിസരത്തായിരുന്നു സമരം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാഖ് കണ്ണോറ സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അഭിജിത്ത് ഉണ്ണികുളം അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.എച്ച് ഷമീര്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സിറാജ് ചിറ്റേടത്ത്, സി.കെ.ഷക്കീര്‍, അഭിന കുന്നോത്ത്, അര്‍ജുന്‍ പുനത്ത്, രോഹിത് പുല്ലങ്കോട്, നൗഫല്‍ തലയാട്, ബഗീഷ് ലാല്‍, സുജിത് പറമ്പില്‍, വിഷ്ണു തണ്ടൊറ അല്‍താഫ് ഹുസ്സൈന്‍, ശാബില്‍ എടത്തില്‍ എന്നിവർ സംസാരിച്ചു.