ഒരു വീട്ടിൽ 3 പോക്സോ പ്രതികൾ

Mail This Article
താമരശ്ശേരി∙ ടൗണിലെ റന ജ്വല്ലറി കവർച്ച കേസിലെ പ്രതി പോക്സോ കേസിലും അറസ്റ്റിലായി. കോഴിക്കോട്ട് വാടകവീട്ടിൽ താമസിക്കുന്ന പൂനൂർ പാലംതലക്കൽ മുഹമ്മദ് നിസാറിനെ(25) ആണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. 2022ൽ പരിചയപ്പെട്ട പെൺകുട്ടിക്കു നേരെ കഴിഞ്ഞ 18ന് താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്.
കവർച്ച കേസിലെ ഒന്നാം പ്രതിയും നിസാറിന്റെ സഹോദരനുമായ നഫാസിനെ കുന്നമംഗലം സ്വദേശിനിയുടെ പാരാതി പ്രകാരം പോക്സോ കേസിൽ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൂത്ത സഹോദരൻ റാഷിദും താമരശ്ശേരി സ്റ്റേഷനിൽ പോക്സോ കേസിൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ഇവരുടെ പിതാവും കുന്നമംഗലം സ്റ്റേഷനിൽ മോഷണക്കേസിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചതായി പൊലീസ് പറഞ്ഞു. താമരശ്ശേരി ഡിവൈഎസ്പി എം.പി.വിനോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.