ഫ്രീ ബേഡ്സ് സ്കൂളിലെ എസ്എസ്എൽസി ജയിച്ച വിദ്യാർഥികളെ ആദരിച്ചു

Mail This Article
കോഴിക്കോട്∙ എംഇഎസ് കോഴിക്കോട് താലൂക്ക് കമ്മിറ്റിയും മലബാർ ഐ ഹോസ്പിറ്റലും സംയുക്തമായി കോഴിക്കോട് ഫ്രീ ബേഡ്സ് സ്കൂളിലെ എസ്എസ്എൽസി ജയിച്ച വിദ്യാർഥികളെ ആദരിക്കൽ ചടങ്ങും വിദ്യാർഥികൾക്കായി നേത്രരോഗ നിർണയ ക്യാംപും നടത്തി. ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ചെയർമാൻ സുബൈർ കൊളക്കാടൻ ക്യാംപ് ഉദ്ഘാടനം ചെയ്തു. ഫ്രീ ബേർഡ് ഹോമിലെ വിദ്യാർഥികൾക്കുള്ള കുടകൾ, പഠനോപകരണങ്ങൾ എന്നിവയും അദ്ദേഹം വിതരണം ചെയ്തു.
എംഇഎസ് താലൂക്ക് പ്രസിഡന്റ് ഹാഷിം കടാക്കലകം അധ്യക്ഷത വഹിച്ചു. ഫ്രീ ബേഡ്സ് ഹോമിലെ എസ്എസ്എൽസി ജയിച്ചവർക്കുള്ള അവാർഡ് ദാനം കാരാടൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുലൈമാൻ കാരാടൻ നിർവഹിച്ചു. എംഇഎസ് ജില്ലാ പ്രസിഡന്റ് പി.കെ.അബ്ദുൽ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. എംഇഎസ് ജില്ലാ സെക്രട്ടറി എ.ടി.എം.അഷ്റഫ്, ഫ്രീ ബേഡ്സ് ഹോം കോർഡിനേറ്റർ ടി.വി.പ്രവീൺ, കെ.വി.സലീം, എം.അബ്ദുൽ ഗഫൂർ, ഒപ്റ്റോമെട്രിസ്റ്റുമാരായ കെ.എം.നവാൽ ഷെറിൻ, ഇ.രാഖേന്ദു എന്നിവർ ആശംസകൾ അറിയിച്ചു.
താലൂക്ക് സെക്രട്ടറി അഡ്വ. ഷമീം പക്സാൻ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ കോയട്ടി മാളിയേക്കൽ നന്ദിയും പറഞ്ഞു. സാജിദ് തോപ്പിൽ, പി.വി.അബ്ദുൽ ഗഫൂർ, അഹമ്മദ് കോയ, ഫിർബി, ബിച്ചു, എം.നസീം എന്നിവർ നേതൃത്വം നൽകി.