ADVERTISEMENT

കോഴിക്കോട് ∙ തേഞ്ഞിപ്പലം പോക്സോ കേസിലെ ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനു പങ്കില്ലെന്നു പൊലീസ് റിപ്പോർട്ട്. പീഡനത്തിനിരയായ പെൺകുട്ടിയും ഭർത്താവും തമ്മിലുള്ള അസ്വാരസ്യമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും പൊലീസിന്റെ ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു. അതേസമയം, പെൺകുട്ടി അവിവാഹിതയായിരുന്നുവെന്നു വീട്ടുകാർ പറഞ്ഞു.

പോക്സോ കേസിൽ നടപടിക്രമങ്ങൾ പാലിക്കാത്ത അന്വേഷണോദ്യോഗസ്ഥനാണു പെൺകുട്ടിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദിയെന്നും, അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും സാമൂഹിക പ്രവർത്തകൻ നൗഷാദ് തെക്കയിൽ ഡിജിപിക്കു നിവേദനം നൽകിയിരുന്നു. പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പിലും ഉദ്യോഗസ്ഥന്റെ മാനസികപീഡനത്തെ കുറിച്ച് പരാമർശമുണ്ടായിരുന്നു. തുടർന്ന് എസിപിയോടു ഡിജിപി റിപ്പോർട്ട് തേടി. ആരോപണം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നു ജാഗ്രതക്കുറവുണ്ടായെന്നുമായിരുന്നു ഫറോക്ക് എസിപിയുടെ റിപ്പോർട്ട്. ജാഗ്രതക്കുറവുണ്ടായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തില്ലെന്നു കാണിച്ച് നൗഷാദ് തെക്കയിൽ വീണ്ടും പരാതി നൽകി.

ഈ പരാതിക്ക് ഉത്തരമേഖലാ ഐജി നൽകിയ മറുപടിയിലാണ് അവിവാഹിതയായ അതിജീവിതയുടെ ആത്മഹത്യയ്ക്കു കാരണം ഭർത്താവുമായുള്ള അസ്വാരസ്യമാണെന്നു രേഖപ്പെടുത്തിയിരിക്കുന്നത്. പോക്സോ കേസിലെ പ്രതികളെ തെളിവില്ലെന്ന കാരണത്താൽ കോടതി കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com