ADVERTISEMENT

ചക്കിട്ടപാറ ∙ കാപ്പ നിയമപ്രകാരം 6 മാസം കരുതൽ തടങ്കലിൽ നിന്നു കഴിഞ്ഞ ഫെബ്രുവരി 2ന് പുറത്തിറങ്ങിയ യുവാവിനെ 6 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടി. പന്തിരിക്കര സൂപ്പിക്കട പാറേമ്മൽ ലത്തീഫിനെ (44) ആണ് പാലക്കാട് ടൗൺ പൊലീസ് എസ്ഐ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

കഞ്ചാവ് കൈവശം വച്ചതിന് 2 കേസുകളിൽ ശിക്ഷ ലഭിക്കുകയും 2 കേസുകളിൽ വിചാരണ നേരിടുന്നുമുണ്ട് പ്രതി. മോഷണം, അടിപിടി കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com