ADVERTISEMENT

നാദാപുരം∙ വോട്ടെണ്ണൽ ദിനമായ ഇന്നലെ ടൗണുകളിൽ ഹർത്താലിന്റെ പ്രതീതി. ജനം ഫലമറിയാനുള്ള ആകാംക്ഷയുമായി വീടുകളിലും മറ്റും ടെലിവിഷനു മുന്നിൽ ഇരുന്നതോടെ റോഡുകളിൽ വാഹനങ്ങൾ പോലും വിരളമായിരുന്നു. രാവിലെ തുറന്ന കടകൾ പോലും ഉച്ചയ്ക്കു മുൻപേ അടച്ചു. കല്ലാച്ചിയിൽ സദാ തിരക്ക് അനുഭവപ്പെടാറുള്ള സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് പരിസരത്തൊന്നും ഒരു തിരക്കും ഇന്നലെ ഉണ്ടായില്ല. എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലും ഇടയ്ക്കു ചില പ്രവർത്തകർ വന്നു പോയത് ഒഴിച്ചാൽ കാര്യമായ ചലനമില്ലാതെ കിടന്നു.

ഏരിയ സെക്രട്ടറി പി.പി.ചാത്തു ഓഫിസിൽ ഇരുന്ന് ശൈലജയുടെ പരാജയത്തെക്കുറിച്ചു മാധ്യമങ്ങളോടു മറുപടി പറഞ്ഞു. എക്സിറ്റ് പോൾ കണ്ടതോടെ ചെറിയ ആകുലതയിലായിരുന്നു ഉച്ചവരെ യുഡിഎഫ് കേന്ദ്രങ്ങൾ. എന്നാൽ‌, വോട്ടെണ്ണൽ കേന്ദ്രങ്ങളിൽനിന്ന് ആദ്യം മുതൽ ലഭിച്ച ആശാവഹമായ സൂചനകൾ അവരെ ആവേശഭരിതരാക്കി. വൈകിട്ടോടെ മധുരം വിളംബിയും വോട്ടർമാർക്ക് അഭിവാദ്യം നേർന്നു പ്രകടനം നടത്തിയും യുഡിഎഫ് പ്രവർത്തകർ തെരുവിലിറങ്ങി. പൊലീസിന്റെ വിലക്കുള്ളതിനാൽ എല്ലായിടത്തും പ്രകടനങ്ങൾ രാത്രിക്കു മുൻപ് അവസാനിപ്പിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com