ADVERTISEMENT

കോഴിക്കോട് ∙ ബാലുശ്ശേരി കിനാലൂരിൽ എയിംസ് വരുമോ? പത്തു വർഷമായി മലബാറിലെ ആരോഗ്യമേഖലയിൽ ഒന്നടങ്കം ചർച്ചയായ നിർദിഷ്ട ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രസ്താവനകളോടെ ജനങ്ങൾ ആശങ്കയിലാണ്.എയിംസിനു വേണ്ടി കൊല്ലവും ആലപ്പുഴയും തൃശൂരുമൊക്കെ ചർച്ചകളിൽ നിറയുകയാണ്. എന്നാൽ, കേരളത്തിൽ ആരോഗ്യമേഖലയിൽ പിന്നാക്കം നിൽക്കുന്ന മേഖല മലബാറാണ്. നിപ്പ പോലുള്ള രോഗങ്ങളുടെ സ്ഥിരസാന്നിധ്യത്തിൽ ഉറക്കം നഷ്ടപ്പെട്ട മേഖല.

സംസ്ഥാന സർക്കാരാണ് എയിംസിനായി കിനാലൂരിൽ സ്ഥലം കണ്ടെത്തിയത്. എനിക്ക് ഒരു ദുരുദ്ദേശ്യവുമില്ല. സുരേഷ്ഗോപിയെ കണ്ട് സംസാരിക്കും. തെറ്റിദ്ധാരണയുണ്ടെങ്കിൽ മാറ്റും. 150 ഏക്കർ ഭൂമി ഏറ്റെടുത്ത വിവരം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. 

മലബാറിന്റെ ആരോഗ്യ തലസ്ഥാനമായി നിർദിഷ്ട എയിംസ് മാറുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങളും ജനപ്രതിനിധികളും. നിലവിൽ കർണാടകയ്ക്കും കേരളത്തിനും മാത്രമാണ് കേന്ദ്ര സർക്കാർ എയിംസ് അനുവദിക്കാത്തത്. എയിംസ് അനുവദിച്ചാൽ അത് കിനാലൂരിലായിരിക്കും സ്ഥാപിക്കുകയെന്ന് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും പല തവണ പ്രഖ്യാപിക്കുകയും ചെയ്താണ്. 10 വർഷം മുൻപാണ് കേന്ദ്രം കേരളത്തിനു എയിംസ് വാഗ്ദാനം ചെയ്തത്. എന്നാൽ അക്കാലത്ത് സ്ഥലം കണ്ടെത്തിയിരുന്നില്ല. കിനാലൂർ ഉൾപ്പെടെ 4 സ്ഥലങ്ങളാണ് പരിഗണനയിൽ ഉണ്ടായിരുന്നത്. പശ്ചാത്തല സൗകര്യങ്ങളും സ്ഥല ലഭ്യതയും കണക്കിലെടുത്ത് 2 വർഷം മുൻപാണ് സംസ്ഥാന സർക്കാർ കിനാലൂരിനെ എയിംസിനു വേണ്ടി പരിഗണിച്ചത്. 

കിനാലൂരിലെ എയിംസ് സംബന്ധിച്ച് സംസ്ഥാന സർക്കാർ നടപടിയുമായി മുന്നോട്ടുപോകുകയാണ്. വിവിധ ജനപ്രതിനിധികൾക്ക് എയിംസ് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവും. എന്നാൽ, അന്തിമതീരുമാനം സംസ്ഥാന സർക്കാരിന്റേതാണ്. 100 ഏക്കർ സ്ഥലം കൂടി ഏറ്റെടുക്കാനുണ്ട്. അവസാനഘട്ട ഭൂമി ഏറ്റെടുക്കലിനുള്ള നടപടി പുരോഗമിക്കുകയാണ്.

200 ഏക്കർ സ്ഥലമാണ് സംസ്ഥാനം ഇവിടെ വാഗ്ദാനം ചെയ്തത്. ഇതിൽ കെഎസ്ഐഡിസിയുടെ കൈവശമുള്ള 150 ഏക്കർ ഭൂമി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി. ഭാവി വികസനം കൂടി കണക്കിലെടുത്ത് 250 ഏക്കർ ഭൂമിയാണ് സംസ്ഥാന ഇവിടെ സജ്ജമാക്കുന്നത്. ഇതിനായി 100 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്കോഴിക്കോട് എയിംസ് അനുവദിക്കുന്നതിനായി എം.കെ.രാഘവൻ എംപി 33 തവണ വിഷയം ലോക്സഭയിൽ ഉന്നയിച്ചിരുന്നു.

എയിംസ് ആക്ടിനു ഭേദഗതി നിർദേശിച്ച് സ്വകാര്യ ബിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. കിനാലൂരിൽ ഭൂമി കണ്ടെത്തിയ കാര്യം സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിരുന്നു. നിലവിലെ പുരോഗതി പരിശോധിക്കാൻ കേന്ദ്രസംഘം എത്തുന്നതും കാത്തിരിക്കുന്ന ഘട്ടത്തിലാണ് കോഴിക്കോടിന് തിരിച്ചടിയായി കേന്ദ്രമന്ത്രിയുടെ തുടർച്ചയായുള്ള പ്രസ്താവനകൾ ഉണ്ടായത്. കേന്ദ്രസംഘത്തിന്റെ ആദ്യസന്ദർശനത്തിൽ തൃപ്തികരമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com