പെട്ടു മോനേ, പെട്ടു.. ! ഉടമയെ കണ്ട് നായ ഓടിയത് കടയുടെ മുകളിലേക്ക് – വിഡിയോ

Mail This Article
പേരാമ്പ്ര ∙ അബദ്ധത്തിൽ പെട്ടുപോയ നായ്ക്കുട്ടിക്ക് സഹായവുമായി കട ഉടമ. കടിയങ്ങാട് ടൗണിൽ പച്ചക്കറി കടയുടെ മുകളിലേക്കുള്ള കോണിപ്പടിയിൽ ഉറങ്ങിയ പട്ടി ഉടമയെ കണ്ടപ്പോൾ എഴുന്നേറ്റ് ഓടിയത് മുകളിലേക്കായിരുന്നു. പിന്നാലെ വന്ന കടയുടമയെ കണ്ടപ്പോൾ ആക്രമിക്കാനാണെന്നു ഭയന്ന് ഓടിയ പട്ടി താഴേക്ക് എടുത്തു ചാടുകയും ചെയ്തു.
എന്നാൽ താഴെ എത്താതെ കടയുടെ മുന്നിൽ മഴ നനയാതിരിക്കാൻ ഇട്ട ഷീറ്റിന് മുകളിലായിരുന്നു എത്തിയത്. തിരിച്ചു കയറാനും ഇറങ്ങാനും കഴിയാത്ത അവസ്ഥയായി. അബദ്ധം മനസ്സിലാക്കിയ കടയുടമ മണിക്കൂറുകളോളം സാഹസികമായി ഗോവണിയിലൂടെ പുറത്ത് എത്തിക്കാൻ ശ്രമിച്ചു നോക്കി. എന്നാൽ നടന്നില്ല. വടിയും, ചാക്കും മറ്റു പലതും ഉപയോഗിച്ച് പല ശ്രമം നടത്തിയെങ്കിലും നായ വഴങ്ങിയില്ല. അവസാനം ചാക്ക് കഴുത്തിൽ കുടുങ്ങിയ പട്ടി അടുത്ത കടയുടെ വിടവിലൂടെ ചാടി ഓടി രക്ഷപ്പെട്ടു.