ADVERTISEMENT

കോഴിക്കോട് ∙ സൗത്ത് ബീച്ച് ചാപ്പയിൽ, കോനാട് ബീച്ച്, ശാന്തിനഗർ ഭാഗങ്ങളിൽ കടൽക്ഷോഭത്തിൽ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. ഇന്നലെ പുലർച്ചെ മുതൽ വലിയ തിരമാലകൾ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണു തിരകൾ ഉയർന്നു കരയിലേക്ക് അടിച്ചത്. സൗത്ത് ബീച്ച് ഭാഗത്തു കടലോരത്തെ കരിങ്കൽക്കെട്ടും റോഡും കടന്നു തിരകൾ എത്തി.

ഇരുപതോളം വീടുകളിൽ വെള്ളം കയറി.  8 വീടുകളിൽ വലിയ തോതിൽ വെള്ളം കയറിയിട്ടുണ്ട്. നവീകരിച്ച ബീച്ച് ഒരു ഭാഗത്ത് ഇടിഞ്ഞു പോകുകയും ചെയ്തു. പന്ത്രണ്ടരയോടെ കടൽ സാധാരണ നിലയിലായി. ശാന്തിനഗർ ഭാഗത്തും ഒട്ടേറെ വീടുകളിൽ വെള്ളം കയറി. അടുത്തടുത്തു വീടുകളുള്ള ഭാഗത്തു തിരയടിച്ച് എത്തിയ വെള്ളം ഒഴിഞ്ഞു പോകാതെ കിടന്നതു താമസക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com