ADVERTISEMENT

മുക്കം ∙ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു. പുക ഉയരുന്നതു കണ്ടയുടൻ ബസ് നിർത്തിയതിനാൽ അപകടം ഒഴിവായി. സംസ്ഥാന പാതയിൽ മുക്കം –ഓമശ്ശേരി റോഡിൽ പൊലീസ് സ്റ്റേഷനു സമീപം ഇന്നലെ രാവിലെയാണു സംഭവം. താമരശ്ശേരിയിൽ നിന്നു എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് തീയണച്ചു. ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലാണ് അഗ്നിരക്ഷാസേന രക്ഷാപ്രവർത്തനം നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com