ADVERTISEMENT

കോഴിക്കോട് ∙ പോർച്ചുഗലിൽ നടക്കുന്ന യുനെസ്കോ സർഗാത്മകനഗര സമ്മേളനത്തിന്റെ അവസാനദിവസം ബ്രാഗാ മേയർക്ക് ‘ലുസിയാദുകളുടെ ഇതിഹാസം’ സമ്മാനിച്ച് കോഴിക്കോട് മേയർ ബീന ഫിലിപ്. ബ്രാഗായിലേക്കുള്ള യാത്രയിൽ താൻ വായിക്കാനെടുത്ത പോർച്ചുഗീസ് ഇതിഹാസ കാവ്യത്തെക്കുറിച്ച് മേയർ ബീന ഫിലിപ് മലയാള മനോരമയിൽ എഴുതിയിരുന്നു.

1498ൽ വാസ്കോ ഡ  ഗാമ പോർച്ചുഗലിൽനിന്ന് കോഴിക്കോട്ടേക്കു നടത്തിയ ആദ്യ സമുദ്രയാത്രയുടെ ചരിത്രപരവും ഭാവനാസമ്പന്നവുമായ ഇതിഹാസകാവ്യമാണ് 1572ൽ പോർച്ചുഗീസ് ഭാഷയിൽ രചിക്കപ്പെട്ട  ‘ഉഷ് ലുസീയദഷ്’ അഥവാ ‘ലുസിയാദുകളുടെ ഇതിഹാസം’. ഡോ. സി.ജെ. ഡേവിസാണു മലയാളത്തിലേക്കു വിവർത്തനം ചെയ്തത്. മലയാള പുസ്തകവും കേരളത്തിൽ നിന്നുള്ള സുഗന്ധ വ്യഞ്ജനങ്ങളുമാണ് ബ്രാഗാ മേയർ റിക്കാഡോ റിയോയ്ക്ക് കോഴിക്കോടിന്റെ സ്നേഹസമ്മാനമാായി നൽകിയത്.

മേയർക്കു സ്വീകരണം എട്ടിന്
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗര പദവി ഏറ്റുവാങ്ങി ബ്രാഗായിൽ നിന്ന് തിരിച്ചെത്തുന്ന മേയർക്ക് പൗരാവലി വൻ സ്വീകരണം നൽകും. 8ന് വൈകിട്ട് 5ന് ടൗൺഹാളിലാണ് പരിപാടി. ഡോ.ഖദീജ മുംതാസ് ചെയർമാനും എ.പ്രദീപ് കുമാർ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com