ADVERTISEMENT

നാദാപുരം∙ യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയി മർദിച്ച ശേഷം റോഡിൽ തള്ളിയ കേസിൽ 3  പേരെ വളയം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തൂവ്വക്കുന്ന് പാറാട് സ്വദേശി കുരിക്കളവിട ഇർഷാദ് (29), പുത്തൂർ സ്വദേശികളായ തുണ്ടിയിൽ അജിസിൽ (25), പോതികണ്ടിയിൽ മഷൂദ് (33) എന്നിവരാണു പിടിയിലായത്. കഴിഞ്ഞ 15 ന് പാറക്കടവ് ടൗണിലെ വ്യാപാരി പാനൂർ സെൻട്രൽ പൊയിലൂർ സ്വദേശി കൊമ്പന്റെവിട ആഷിഫിനെ (29)  കാറിലെത്തിയ സംഘം കടയിൽ നിന്നു തട്ടിക്കൊണ്ടു പോയെന്നാണു പരാതി. ആഷിഫിനെ മർദിച്ച് അവശനാക്കിയ ശേഷം കൊളവല്ലൂർ ഭാഗത്ത് റോഡിൽ തള്ളുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com