ADVERTISEMENT

കുറ്റ്യാടി/തൊട്ടിൽപാലം∙ ഇന്നലെ വൈകിട്ടുണ്ടാണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. കായക്കൊടി, കാവിലുംപാറ പ‍ഞ്ചായത്തുകളിലാണ് കാറ്റിൽ നാശനഷ്ടം ഉണ്ടായത്. മരങ്ങളും തെങ്ങും കടപുഴകി വീണ് വൈദ്യുതി തൂണുകൾ തകർന്നു. മലയോര മേഖല ഇരുട്ടിലായി. തളീക്കര മണ്ണുപുതിയോട്ടിൽ ദേവിയുടെ നിർമാണം നടന്നു വരുന്ന വീടിന് മുകളിൽ തെങ്ങ് പൊട്ടി വീണു. വീടിന് കേടുപറ്റി.ചീത്തപ്പാട് റോഡിൽ തെങ്ങുകൾ പൊട്ടിവീണു.

തളീക്കര കായക്കൊടി റോഡിൽ വിവിധ സ്ഥലങ്ങളിലും കാവലുംപാറയിൽ ചീത്തപ്പാട് റോഡിലും വൈദ്യുതി ലൈൻ പൊട്ടി.  മുണ്ടക്കുറ്റി കച്ചേരി ചോലയിൽ മനോജന്റെ വിറക് പുര പ്ലാവ് പൊട്ടി വീണു തകർന്നു. തളീക്കര കങ്ങങ്കൈതാഴ റോഡിൽ പൊട്ടിവീണ മരം ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകൻ മുത്തലിബിന്റെ  നേതൃത്വത്തിൽ മുറിച്ചു മാറ്റി. തൊട്ടിൽപാലം സെക്‌ഷനു കീഴിൽ 6 സ്ഥലത്ത് എച്ച്ടി ലൈനും വിവിധ സ്ഥലങ്ങളിൽ എൽടി ലൈനും പൊട്ടിവീണു. പൂതംപാറ–ചൂരണി റോഡിൽ മരം വീണ് വൈദ്യുതി തൂണുകൾ തകർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com