പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി 'പൊലീസിനെ കുട' ചൂടിക്കാൻ എത്തിയതിനെച്ചൊല്ലി വിവാദം

Mail This Article
×
നാദാപുരം∙ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി പൊലീസിനെ കുട ചൂടിക്കാൻ എത്തിയതിനെച്ചൊല്ലി വിവാദം. ഒരു സന്നദ്ധ സംഘടനയാണ് പൊലീസിന് കുട സമ്മാനിച്ചത്. ഈ സംഘത്തിൽ വിവിധ കേസുകളിൽ പ്രതിയും ഉൾപ്പെട്ടതാണ് പൊലീസിന് പൊല്ലാപ്പായത്. ഡിവൈഎഫ്ഐയും സിപിഎം നേത്രത്വവും പോലീസിന്റെ നടപടിക്ക് എതിരെ പരാതി നൽകിക്കഴിഞ്ഞു. എസ്ഐ എസ്. ശ്രീജിത്ത് ആണ് കുട ഏറ്റു വാങ്ങിയത്. ഇതിന്റെ ഫോട്ടോയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.