ADVERTISEMENT

തിരുവങ്ങൂർ∙ നാലുവരിപ്പാതയുടെ പ്രവൃത്തി ആരംഭിച്ചത് മുതൽ തിരുവങ്ങൂരിൽ ഗതാഗതക്കുരുക്ക്  രൂക്ഷം. സർവീസ് റോഡുകൾക്ക് വീതിയില്ലാത്തതും സഞ്ചാരയോഗ്യമല്ലാത്ത റോഡുകളുമാണ് കുരുക്കിന് കാരണം. കൊയിലാണ്ടി ദേശീയപാതയിൽ തിരുവങ്ങൂരിൽ മാത്രമാണ് നാലുവരിപ്പാതയുടെ പണി ഇഴഞ്ഞു നീങ്ങുന്നതെന്നു നാട്ടുകാർ പറയുന്നു. 

രാവിലെ തിരുവങ്ങൂർ ടൗണിൽ ലോറിയുടെ ടയർ പൊട്ടി മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. വാഹനങ്ങൾ പുതുതായി നിർമിച്ച റോഡിലൂടെ കടത്തിവിടാൻ ശ്രമിച്ചെങ്കിലും വീണ്ടുമൊരു ലോറി സർവീസ് റോഡിന് വശത്തെ ചളിയിൽ പൂണ്ടു ഈ റോഡിലും ഗതാഗത തടസ്സമായി. സർവീസ് റോഡിന് സമീപത്ത് ചെളി നിറഞ്ഞ നിലയിലാണ്.

പുലർച്ചെ കൊയിലാണ്ടിയിൽ നിന്നു വെങ്ങളം ദിശയിലേക്ക് സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടിരുന്നു. റോഡിനു വശങ്ങളിൽ സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്.  കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്.  കൂറ്റൻ കോൺക്രീറ്റ് ഭിത്തികൾ കൊണ്ട് സ്ഥാപിച്ച ഡിവൈഡറുകൾ രാത്രി  കാണാൻ പ്രയാസമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com