ADVERTISEMENT

നാദാപുരം∙ പത്താം വാർഡിൽ കുറ്റിപ്രം 181ാം നമ്പർ വലിയ പറമ്പത്ത് അങ്കണവാടിക്കു മുകളിൽ മരം പൊട്ടി വീണു. കുട്ടികളും അധ്യാപികയും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിലും പരാതികൾ സമർപ്പിക്കുകയും നവകേരള യാത്രയിൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തെങ്കിലും അപകടാവസ്ഥയിലായ മരം മുറിച്ചു മാറ്റാൻ നടപടി സ്വീകരിച്ചിരുന്നില്ല. മരത്തിന്റെ കൊമ്പുകൾ മാത്രം പഞ്ചായത്തിന്റെ  അനുമതിയോടെ മുറിച്ചു മാറ്റിയിരുന്നു. എന്നാൽ തണൽ മരങ്ങൾ ഇപ്പോഴും അങ്കണവാടിക്കു  ഭീഷണിയായി നിൽക്കുകയാണ്. ഇനിയെങ്കിലും അധികൃതർ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് വാർഡ് മെംബർ നിഷ മനോജ് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com