സാമൂതിരി സ്വരൂപം രണ്ടാം സ്ഥാനി ഏറാൾപ്പാട് രാജ അന്തരിച്ചു

Mail This Article
×
കോഴിക്കോട് ∙ സാമൂതിരി സ്വരൂപം രണ്ടാം സ്ഥാനി ഏറാൾപ്പാട് രാജ (കെ.സി.കെ.ഇ.രാജ – 94 ) ബാംഗ്ലൂരിലെ വസതിയിൽ അന്തരിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റ് ആയ കെ.സി.കെ.ഇ രാജ കോട്ടക്കൽ കിഴക്കെ കോവിലകം അംഗമാണ്. അഴകപ്പുറം കുബേരൻ നമ്പൂതിരിയുടേയും കിഴക്കെ കോവിലകം കുഞ്ഞുമ്പാട്ടി തമ്പുരാട്ടിയുടേയും മകനാണ്.
ഭാര്യ മങ്കട കോവിലകത്ത് സുഭദ്ര തമ്പുരാട്ടി. മക്കൾ വിനോദ് രാജ (ഫിലിം മേക്കർ), ശൈലജ വർമ. കോഴിക്കോട് സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജയുടെ ഇളയ സഹോദരനാണ്. ഗുരുവായൂർ, മമ്മിയൂർ ഉൾപ്പടെയുള്ള ക്ഷേത്രങ്ങളുടെ പാരമ്പര്യ ട്രസ്റ്റിയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.