ADVERTISEMENT

പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് അഭിമുഖം 10 ന്;കോഴിക്കോട്∙ ഐസിഎംആർ- നാഷനൽ പ്രഗ്‌നൻസി ആൻഡി കാർഡിയാക് ഡിസീസ് ഓഫ് ഇന്ത്യൻ സ്റ്റഡിയുടെ ഭാഗമായി നടക്കുന്ന പ്രോജക്ടിന്റെ ടെക്നിക്കൽ സപ്പോർട്ട് (ഒരു ഒഴിവ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.കൂടിക്കാഴ്ച കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിൽ 10 ന് രാവിലെ 10.30 ന് . 0495-2350216.

ഡിഎൽഎഡ് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്∙ 2024-26 അദ്ധ്യയന വർഷം ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ (ഡിഎൽഎഡ്) ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 18. www.kozhikodedde.in /www.education.kerala.gov.in 

ആങ്കർ നിയമനം 
കോഴിക്കോട്∙ പുതുപ്പാടി, ചെറുവണ്ണൂർ, മരുതോങ്കര, നന്മണ്ട, മാവൂർ, എടച്ചേരി സിഡിഎസുകൾക്കു കീഴിൽ കുടുംബശ്രീ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകൾക്ക് ഐഎഫ്സി ആങ്കർമാരെ നിയമിക്കുന്നു. അപേക്ഷകൾ 15നു മുൻപ് അതതു സിഡിഎസ് ഓഫിസുകളിൽ സമർപ്പിക്കണം. 0495–2373066

അധ്യാപക നിയമനം
കോഴിക്കോട്∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ(എൻഐടി) ഹ്യൂമാനിറ്റീസ്, ആർട്സ് ആൻഡ് സോഷ്യൽ സ്റ്റഡീസ് വിഭാഗത്തിൽ സാമ്പത്തിക ശാസ്ത്രം, ഇംഗ്ലിഷ്, ഫ്രഞ്ച്, ജർമൻ വിഷയങ്ങളിൽ താൽകാലിക അധ്യാപക നിയമനം. വിശദവിവരങ്ങൾ www.nitc.ac.in. അവസാന തീയതി 12.

പട്ടിക വർഗ വിദ്യാർഥികൾക്ക് സൗജന്യ പിഎസ്‌സി പരിശീലനം
കോഴിക്കോട്∙ എംപ്ലോയ്‌മെന്റ് വകുപ്പിന്റെ കീഴിൽ പട്ടിക വർഗക്കാർക്കായുളള കോച്ചിങ് കം ഗൈഡൻസ് സെന്ററിന്റെ നേതൃത്വത്തിൽ പട്ടിക വിഭാഗത്തിലെ എസ്എസ്എൽസി പാസായ ഉദ്യോഗാർഥികൾക്ക് പിഎസ്‌സി പരീക്ഷകൾക്കായി സ്റ്റൈപ്പന്റോടു കൂടിയ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.

അപേക്ഷ ഇന്നുകൂടി 
കോഴിക്കോട്∙ ഐഎച്ച്ആർഡിയുടെ കീഴിലെ കോഴിക്കോട് കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ പിജിഡിസിഎ റഗുലർ കോഴ്സിലേക്ക്  ഇന്നു കൂടി അപേക്ഷിക്കാം.

മത്സ്യത്തൊഴിലാളി വിവര ശേഖരണം 
കോഴിക്കോട്∙ മത്സ്യത്തൊഴിലാളികളുടെ വിവരം ശേഖരിക്കുന്നതിനു സർക്കാർ നടത്തുന്ന സോഷ്യോ  ഇക്കണോമിക് സെൻസസുമായി മത്സ്യത്തൊഴിലാളികൾ സഹകരിക്കണമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ  ഉപയോഗിച്ചാണ് ജിഐഎസ് അധിഷ്ഠിത ഫീൽഡ്തല ഡേറ്റ ശേഖരണം. ശേഖരിക്കുന്നത്. ഉൾനാടൻ മേഖലയിൽ കോഴിക്കോട് ഫിഷറീസ് വകുപ്പിലെ പഞ്ചായത്തുതല അക്വാകൾച്ചർ പ്രൊമോട്ടർമാരെയും കടൽ മേഖലയിൽ സാഗർ മിത്രമാരെയും നിയമിച്ചു. 0495-2383780.

മോണ്ടിസോറി അധ്യാപക പരിശീലനം
കോഴിക്കോട്∙ കെൽട്രോൺ നടത്തുന്ന മോണ്ടിസോറി അധ്യാപക പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 9072592412

സീറ്റ് ഒഴിവ് 
കോഴിക്കോട്∙ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിൽ നടത്തുന്ന ഒരു വർഷത്തെ പി എസ്‌സി അംഗീകൃത, കെജിടിഇ പ്രീ-പ്രസ് ഓപ്പറേഷൻ, കെജിടിഇ പ്രസ് വർക്ക്, കെജിടിഇ പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്‌സുകളിൽ ഏതാനും സീറ്റ്  ഒഴിവുണ്ട്. അപേക്ഷകർ സബ് സെന്ററിൽ നേരിട്ട് റിപ്പോർട്ട് ചെയ്യണം. 0495-2723666

ഡേറ്റ എൻട്രി ഓപ്പറേറ്റർ 
വട്ടോളി∙ കുന്നുമ്മൽ ബിആർസിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. കൂടിക്കാഴ്ച നാളെ 10ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com