ADVERTISEMENT

വടകര ∙ മടപ്പള്ളിയിൽ േദശീയപാതയിൽ സ്വകാര്യബസ് ഇടിച്ച് മൂന്ന് വിദ്യാർഥിനികൾക്ക് പരുക്കേറ്റ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് തിങ്കൾ ഉച്ചയ്ക്ക് ഒന്നരയോടെ മടപ്പള്ളി കോളജ് ബിരുദ വിദ്യാർഥിനികളെ ബസ് ഇടിച്ചത്. ബസിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. രണ്ടു മണിക്ക് ആരംഭിച്ച ഡിഗ്രി രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാൻ കോളജിലേക്കു പോയ വിദ്യാർഥിനികളാണ് അപകടത്തിൽപെട്ടത്.

bus-accident-kozhikode-1

പരുക്കേറ്റ കല്ലേരി ഹൃദ്യയെ(19) കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും നടയ്ക്കുതാഴ സിന്ധു നിവാസിൽ ശ്രേയ എൻ.സുനിൽ കുമാർ (19), തണ്ണീർപ്പന്തൽ ചാത്തോളി ദേവിക ജി.നാഥ് (18) എന്നിവരെ പാർക്കോ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലശ്ശേരി – വടകര റൂട്ടിലോടുന്ന അയ്യപ്പൻ ബസ് ആണ് അപകടമുണ്ടാക്കിയത്. ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ബസ് ചോമ്പാൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

സീബ്രാവരയിൽ ശ്രദ്ധിക്കാൻ
∙ അശ്രദ്ധമായി അപകടം വരുത്തുന്ന തരത്തിൽ വാഹനം ഓടിച്ചതിനും പരുക്കേൽപിച്ചതിനും 2 വകുപ്പുകളിലാണ് കേസെടുക്കുക. സാക്ഷിമൊഴികൾ ഉൾപ്പെടെ പരിഗണിച്ച് ശിക്ഷാനടപടി കോടതിയാണ് സ്വീകരിക്കേണ്ടത്.
∙ റോഡിൽ സീബ്രാ ക്രോസ് ഉണ്ടെന്ന മുന്നറിയിപ്പ് ബോർഡ് 20 മീറ്റർ മുൻപേ സ്ഥാപിക്കണം.
∙ സ്ഥിരമായി ഒരേ റൂട്ടിൽ വാഹനം ഓടിക്കുന്നയാൾ വിദ്യാർഥികൾ കൂടുതലായി എത്തുന്ന പ്രദേശത്ത് സീബ്രാ ക്രോസ് ഉണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
∙ ഇരുവശത്തു നിന്നും വാഹനങ്ങൾ അടുത്തെത്തിയതായി കണ്ടാൽ കുറുകെ കടക്കരുത്.

മടപ്പള്ളി ദേശീയപാതയിലെ സീബ്രാ ക്രോസ്. ഇതുവഴി പാതയുടെ കുറുകെ കടന്ന 3 കുട്ടികളെയാണ് ബസ് ഇടിച്ചത്.
മടപ്പള്ളി ദേശീയപാതയിലെ സീബ്രാ ക്രോസ്. ഇതുവഴി പാതയുടെ കുറുകെ കടന്ന 3 കുട്ടികളെയാണ് ബസ് ഇടിച്ചത്.
English Summary:

Female Students Injured in Private Bus Collision at Zebra Crossing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com