ADVERTISEMENT

കോഴിക്കോട് ∙ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) എ ഗ്രേഡ് സ്വന്തമാക്കി മുക്കം കെഎംസിടി മെഡിക്കൽ കോളജ് ക്യാംപസിൽ പ്രവർത്തിക്കുന്ന നാഷണൽ കോളേജ് ഓഫ് ഫാർമസി. ജൂലൈ 10 നു 3 മണിക്ക് മുക്കം കെഎംസിടി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എംപി ഇ.ടി. മുഹമ്മദ്‌ ബഷീർ നാക് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് സമർപ്പണം നടത്തും. 

ഫാർമസി വിദ്യാഭ്യാസ രംഗത്തെ മികവ് പരിഗണിച്ചാണ് അംഗീകാരം ലഭ്യമായത്. കേരളത്തിലെ ഫാർമസി കോളേജികളിൽ ഏറ്റവും ഉയർന്ന CGPA സ്കോർ ആണ് കെഎംസിടി നാഷണൽ കോളേജ് ഓഫ് ഫാർമസിക്കു ലഭിച്ചത്.

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നടത്തിവരുന്ന പ്രവർത്തനങ്ങൾ തുടർന്നു കൊണ്ട് പോകാനുള്ള പ്രചോദനമായാണ് ഈ നേട്ടത്തെ കാണുന്നതെന്ന് സ്ഥാപക ചെയർമാൻ ഡോ: കെ മൊയ്തു വാർത്താ സമ്മേളനത്തിൽ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com