ADVERTISEMENT

ഗതാഗതം നിരോധിച്ചു 
വടകര∙ കുറ്റ്യാടി പള്ളി–ഊരത്ത് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗതം നിരോധിച്ചു. കുറ്റ്യാടിയിലേക്ക് വാഹനങ്ങൾ നങ്ങേലിക്കണ്ടി റോഡ് വഴി കടക്കേച്ചാൽ വഴിയും ഊരത്തേക്കുള്ള വാഹനങ്ങൾ വടകര റോഡ് വഴിയും പോകണം.

സീറ്റ് ഒഴിവ്
ഫറോക്ക് ∙ ഫാറൂഖ് കോളജിൽ എംഎ ഇംഗ്ലിഷ്, അറബിക്, ഇക്കണോമിക്സ്, എംഎസ്‌സി മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ്, സുവോളജി, എം.കോം, ബിഎൽഐസി, എംസിജെ (സെൽഫ് ഫിനാൻസിങ്), ബിഎ അറബിക്, ബിഎസ്‌സി കെമിസ്ട്രി, ബോട്ടണി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി, സെൽഫ് ഫിനാൻസ് കോഴ്സുകളായ ബിഎ ഇംഗ്ലിഷ്, ഫങ്ഷനൽ ഇംഗ്ലിഷ്, ബികോം (സിഎ), ബി.വോക്(ഓട്ടമൊബൈൽ), ബി.വോക്(ഐടി), എയ്ഡഡ് കോഴ്സായ ജിയോളജി എന്നിവയിൽ പട്ടിക വിഭാഗത്തിന് സംവരണം ചെയ്ത ഏതാനും സീറ്റ് ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന് ഓഫിസിൽ.

ബാലുശ്ശേരി ∙ ഡോ.ബി.ആർ.അംബേദ്കർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ അഞ്ചാം സെമസ്റ്റർ ബിഎസ്‌സി മാത്തമാറ്റിക്സിൽ – 3, ബിഎ ഡവലപ്മെന്റ് ഇക്കണോമിക്സിൽ – 1 എന്നിങ്ങനെ ഒഴിവുകൾ ഉണ്ട്. നാളെ രാവിലെ 11ന് മുൻപായി കോളജിൽ എത്തണം. 9526746843, 9947363692

വൈദ്യുതി മുടക്കം നാളെ
കോഴിക്കോട് ∙ നാളെ പകൽ 7– 2.30 താമരശ്ശേരി കുറ്റിയാക്കിൽ, അണ്ടോണ, അണ്ടോണപ്പാലം, അരയറ്റക്കുന്ന്, പുലിക്കുന്ന്.

∙ 8 – 5 അരിക്കുളം നടുവത്തൂർ, കീഴരിയൂർ, കീഴരിയൂർ ഭാഗങ്ങൾ, അത്യാറ്റിൽ ട്രാൻസ്ഫോമറിന്റെ കീഴിലുള്ള പ്രദേശങ്ങൾ. 

മാപ്പിളാണ്ടി, ഊരത്ത് എൽപി സ്കൂൾ പരിസരം, പന്നിവയൽ.

∙ 8 – 6 കോവൂർ വൃന്ദാവൻ കോളനി പരിസരം, റേഷൻ ഷോപ്പ്.

∙ 9 – 5 പുതുപ്പാടി കാൽവരി, ത്രിവേണി, താഴ്‌വാരം, തങ്ങൾക്കുന്ന്, കട്ടിപ്പാറ ടൗൺ ഭാഗികം. മുക്കം ആനയാൻകുന്ന്, മുരിങ്ങംപുറായിൽ, പാറത്തോട്, പട്ടർച്ചോല, മലാംകുന്ന്. 

∙10 – 2 കാരപ്പറമ്പ് ഗവ.വനിതാ പോളിടെക്നിക്, ഫ്ലോറിക്കൻ റോഡ് -  അണ്ടർപാസ്, കാഞ്ഞിരമുക്ക്, കാഞ്ഞിരവയൽ, ആശ്രമം.

ചാന്ദ്രദിന ക്ലാസ്: പരിശീലനം 16ന്
കോഴിക്കോട്∙ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഐജിബി പഠന കേന്ദ്രം സ്കൂൾ, കോളജ് അധ്യാപകർക്കും താൽപര്യമുള്ളവർക്കും ചാന്ദ്രദിന ക്ലാസ് എടുക്കുന്നതിനുളള പരിശീലനം നൽകുന്നു. 16നു രാവിലെ 10 മുതൽ 1 വരെ തളി യുപി സ്കൂളിൽ നടക്കുന്ന പരിശീലനത്തിൽ പ്രഫ.കെ.പാപ്പുട്ടി, കാലിക്കറ്റ് സർവകലാശാല ഫിസിക്സ് അധ്യാപിക ഡോ.കെ. ദൃശ്യ എന്നിവർ ക്ലാസെടുക്കും. 9447418582.

12 വരെ  അപേക്ഷിക്കാം
വടകര∙ മണിയൂർ ഐടിഐയിൽ ഡി / സിവിൽ, ഇലക്ട്രിഷ്യൻ, വെൽഡർ എന്നീ ട്രേഡുകളിൽ അപേക്ഷിക്കാവുന്ന അവസാന തീയതി 12 വരെ നീട്ടി. 

അധ്യാപക ഒഴിവ്
വടകര∙ കടമേരി ആർഎസി ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം ഇന്ന് 10 ന്.

ചക്കിട്ടപാറ ∙ കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി (സീനിയർ) അധ്യാപകരെ നിയമിക്കുന്നു. 15ന് അകം അപേക്ഷ നൽകണം. 9447278906.

അപേക്ഷ ക്ഷണിച്ചു
കുറ്റ്യാടി∙ നടുപ്പൊയിൽ ആയുർവേദ ഡിസ്പെൻസറിയിൽ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18ന് അകം അപേക്ഷിക്കണം  9846993128

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com