കെഎസ്ആര്‍ടിസി സൂപ്പർ ഫാസ്റ്റ് ബൈക്കിൽ ഇടിച്ചു; തെറിച്ചു വീണ യുവാവ് രക്ഷപ്പെട്ടു– വിഡിയോ

Mail This Article
×
കോഴിക്കോട്∙ കെഎസ്ആര്‍ടിസി ബസിടിച്ച് തെറിച്ചുവീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഫറോക്ക് ചുങ്കത്ത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടം നടന്നത്. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കോടമ്പുഴ സ്വദേശി ഫിറോസ് സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നില്‍ ബസ്സ് ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ച് വീണെങ്കിലും ഫിറോസ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോഴിക്കോട് നിന്നും കോട്ടയത്തേക്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് ബൈക്കിലിടിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.