ADVERTISEMENT

ചേവായൂർ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശുദ്ധജലം മുടങ്ങിയതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിൽ. ഇന്നലെ പുലർച്ചെയോടെ മാവൂർ കൂളിമാട് പമ്പ്ഹൗസിൽ വൈദ്യുതി തടസ്സപ്പെട്ടതോടെയാണ് മെഡിക്കൽ കോളജിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജലവിതരണം മുടങ്ങിയത്. വാർഡുകളിൽ വെള്ളം മുടങ്ങിയതോടെ ശുചിമുറിയിൽ പോകാനാകാതെ വരെ രോഗികൾ ഏറെ ബുദ്ധിമുട്ടി. 

ജല അതോറിറ്റി ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ചതിനെത്തുടർന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ താഴെയെത്തി ബക്കറ്റിൽ വെള്ളം ശേഖരിച്ച് മുകൾ നിലകളിൽ എത്തിക്കുകയായിരുന്നു. ബക്കറ്റുമായി മുകൾനിലകളിലേക്ക് കൊണ്ടുപോകാൻ ബുദ്ധിമുട്ടിയവരെ മറ്റുള്ളവർ സഹായിച്ചു. അറ്റകുറ്റപ്പണി തുടങ്ങിയിട്ടുണ്ട്. മൂഴിക്കലിൽ നിന്നുള്ള പമ്പിങ് തുടർന്നതിനാൽ  പിഎംഎസ്എസ്‌വൈ ബ്ലോക്കിൽ കുടിവെള്ളവിതരണം തടസ്സപ്പെട്ടില്ല.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com