കോഴിക്കോട് ജില്ലയിൽ ഇന്ന് (10-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 9– 5 വരെ പുതുപ്പാടി മാരാർജി നഗർ, കല്ലുള്ളതോട്, മാവുള്ളപൊയിൽ, മേനംപാറ.
∙ 10– 5 ചാത്തമംഗലം റജിസ്ട്രാർ ഓഫിസ് പരിസരം, ചാത്തമംഗലം വെസ്റ്റ്, പാലാട്ടുമ്മൽ, ചാത്തമംഗലം, അക്വാ ട്രീറ്റ്.
∙ 7– 2.30 താമരശ്ശേരി ചുങ്കം ബാലുശ്ശേരി റോഡ് ഫോറസ്റ്റ് ഓഫിസ് വരെ, കയ്യേരിക്കൽ, വനിത എസ്റ്റേറ്റ്, പള്ളിപ്പുറം, വെണ്ടേത്ത് മുക്ക്, കടവൂര്, വിളയറച്ചാൽ, ബിഎസ്എൻഎൽ ഓഫിസ്.
∙ 8– 4 കൊയിലാണ്ടി ഗവ. ഹോസ്പിറ്റൽ, സ്റ്റേഡിയം, മാരാമുറ്റംതെരു, എസ്ബിഐ, ഗുരുകുലം, ഗുരുകുലം ബീച്ച്, സിവിൽ സ്റ്റേഷൻ.
കർഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം ഇന്നു മുതൽ
കോഴിക്കോട് ∙കർഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം ഇന്നും നാളെയും മാവൂർ കടോടി കൺവൻഷൻ സെന്ററിൽ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 16 ഏരിയകളിൽ നിന്നായി 350 പ്രതിനിധികൾ പങ്കെടുക്കും.
അധ്യാപക നിയമന
ബാലുശ്ശേരി ∙ കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം താൽക്കാലിക അധ്യാപക കൂടിക്കാഴ്ച നാളെ രാവിലെ 11ന്.
കോഴിക്കോട് ∙ കൊയിലാണ്ടി എസ്എആർബിടിഎം ഗവ. കോളജിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് 15നു രാവിലെ 11ന് അഭിമുഖം. www.gckoyilandi.ac.in
കൊടുവള്ളി∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി അറബിക്(ജൂനിയർ), കംപ്യൂട്ടർ സയൻസ് (ജൂനിയർ) തസ്തികകളിൽ അധ്യാപക അഭിമുഖം നാളെ രാവിലെ 10ന്.
ഹൈവേ ഭൂമി ഏറ്റെടുക്കൽ: വിചാരണ നാളെ
കോഴിക്കോട്∙ പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പെരുമണ്ണ, ഒളവണ്ണ വില്ലേജുകളിൽപെട്ട നഷ്ടപരിഹാരം ലഭിച്ച വ്യക്തികളുടെ മാത്രം വിചാരണ നാളെയും 12നും രാവിലെ 11മുതൽ ഒന്നുവരെ കലക്ടറുടെ ചേംബറിൽ നടക്കും.
ആയുർവേദ മെഡിക്കൽ ക്യാംപ് 20ന്
ചെറുവണ്ണൂർ ∙ സാന്ദ്രം റസിഡന്റ്സ് അസോസിയേഷൻ കോർപറേഷൻ ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് വെൽനെസ് സെന്ററിന്റെയും ആയുർവേദ മെഡിക്കൽ അസോസിയേഷന്റെയും സഹകരണത്തോടെ 20നു സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് നടത്തുന്നു. ചെറുവണ്ണൂർ സിഡിഎ കോംപ്ലക്സിൽ രാവിലെ 10ന് തുടങ്ങും. വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കുന്ന ക്യാംപിൽ പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണ ക്ലാസും ഉണ്ടാകും. റജിസ്റ്റർ ചെയ്യണം. 9447425797.
സിറ്റിങ് ഇന്ന്
കോഴിക്കോട്∙ കർഷക ക്ഷേമനിധി ബോർഡ് ജില്ലാ ഓഫിസിലെ വടകര, നടക്കുതാഴെ വില്ലേജിലുൾപ്പെട്ട അംഗങ്ങളിൽനിന്ന് അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനുമായി ഇന്നു രാവിലെ 10 മുതൽ 2 വരെ വടകര കമ്യൂണിറ്റി ഹാളിൽ സിറ്റിങ് നടത്തും. 0495 2384006.
കാരശ്ശേരി∙ പഞ്ചായത്തിലെ തോട്ടക്കാട് പ്രവർത്തിക്കുന്ന ഐഎച്ച്ആർഡി കോളജിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് ഓണേഴ്സ്, ബികോം ഓണേഴ്സ് കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. 9744088448
യോഗാ ഇൻസ്‌ട്രക്ടർ
തിരുവമ്പാടി∙ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി യോഗാ ഇൻസ്‌ട്രക്ടറുടെ താൽക്കാലിക നിയമനം നടത്തുന്നു. 11നു രാവിലെ 11.30നു പഞ്ചായത്ത് ഹാളിൽ ഇന്റർവ്യൂ നടത്തും.