ട്യൂഷന് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
Mail This Article
×
ചേവായൂർ∙ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ സംഘത്തിലൊരാളുടെ കയ്യിൽ കടിച്ച് ഓടി പതിനൊന്നുകാരി രക്ഷപ്പെട്ടു. ഈസ്റ്റ് കുടിൽതോട് വൃന്ദാവൻ റോഡിൽ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ട്യൂഷന് പോകാനിറങ്ങിയതായിരുന്നു പെൺകുട്ടി.
റോഡിൽ വീതി കൂടിയ ഭാഗത്ത് നിർത്തിയ കാറിൽ നിന്ന് ഒരാൾ പുറത്തിറങ്ങി നിൽക്കുകയും മറ്റൊരാൾ പിറകിലൂടെ വന്ന് കൈപിടിച്ച് ബലമായി കാറിൽ കയറ്റാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടി അയാളുടെ കയ്യിൽ കടിച്ച് ഓടി രക്ഷപ്പെട്ട് അടുത്ത വീട്ടിൽ പോയി വിവരം അറിയിച്ചു. ഇതോടെ, സംഘം പെട്ടെന്ന് കാറിൽ കടന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ചേവായൂർ പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.