ADVERTISEMENT

പേരാമ്പ്ര ∙ കനത്ത മഴയിൽ മതിൽ ഇടിഞ്ഞു വീണ് അപകടം. ഗതാഗതം തടസ്സപ്പെട്ടിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും നീക്കാൻ നടപടിയില്ലെന്നു പരാതി. പഞ്ചായത്ത് 3–ാം വാർഡിലെ നരിച്ചാടയ്ക്കൽ മീത്തൽ ആനേരിക്കാവ് കുറുക്കൻ തറേമ്മൽ കല്ലൂർ റോഡിലാണു സംഭവം. നാട്ടുകാർ വാർഡ് മെംബർക്കും പഞ്ചായത്തിലും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നു പറയുന്നു.

മദ്രസയിലും സ്കൂളിലും കുട്ടികൾക്കു പോകാൻ പറ്റാത്ത അവസ്ഥയാണ്. ഇലക്ട്രിക് പോസ്റ്റ് സമീപത്തുള്ളതിനാൽ നാട്ടുകാർക്കു മണ്ണെടുത്ത് മാറ്റാനും കഴിയില്ല. ഇരുപതോളം കുടുംബങ്ങൾ ദുരിതത്തിലാണ്. എത്രയും പെട്ടെന്നു പ്രശ്നം പരിഹരിക്കാൻ അധികാരികൾ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com