ADVERTISEMENT

സോഷ്യൽ ഔട്റീച്ച് പദ്ധതി: കോഴിക്കോട്∙ പ്രോവിഡൻസ് വിമൻസ് കോളജിൽ (ഓട്ടോണമസ്) സോഷ്യൽ ഔട്റീച്ച് പദ്ധതിയുടെ ഭാഗമായി കോളജിന്റെ ലൈബ്രറി സൗകര്യങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു. ഗവേഷണം ചെയ്യുന്നവർക്കും മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് www.pwclibrary.inകോളജിന്റെ സമീപപ്രദേശത്തെ തിരഞ്ഞെടുക്കുന്ന ലൈബ്രറികളെ പിന്തുണയ്ക്കുന്നതിനും പരിശീലനം നൽകുന്നതിനുമുളള പദ്ധതിക്കും തുടക്കം കുറിക്കുന്നു. താൽപര്യമുളള പബ്ലിക് ലൈബ്രറികൾക്ക് 31നു മുൻപ് അപേക്ഷിക്കാം. 7907528202

കാർഷിക ഉപകരണ റജിസ്ട്രേഷൻ ഇന്ന്
കൂരാച്ചുണ്ട് ∙ കർഷകർക്ക് കാർഷിക ഉപകരണങ്ങൾ 50% മുതൽ 80% വരെ സബ്സിഡി നിരക്കിൽ ലഭ്യമാക്കാൻ റജിസ്ട്രേഷൻ ക്യാംപും ബാങ്ക് ലോൺ സൗകര്യവും ഇന്നു രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെ കൃഷിഭവനിൽ നടക്കുമെന്ന് കൃഷി ഓഫിസർ അറിയിച്ചു.യന്ത്രവൽകൃത കൃഷി പ്രോത്സാഹിപ്പിക്കാനാണു പ്രധാനമായും ലക്ഷ്യമിടുന്നത്. സർക്കാരിന്റെ അപകട ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി ക്യാംപിൽ ലഭിക്കും. 4% നിരക്കിൽ മെഷിനറികൾക്കു വായ്പകൾ അനുവദിക്കും. പട്ടികജാതി – വർഗ വിഭാഗങ്ങളിലെ ഗുണഭോക്താക്കൾക്ക് മുൻഗണന ഉണ്ട്.

സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപ് 
കോഴിക്കോട് ∙ മലാപ്പറമ്പ് ഇഖ്റ– തണൽ സൂപ്പർ സ്പെഷ്യൽറ്റി ഏർളി ഇന്റർവെൻഷൻ സെന്റർ കോർപറേഷന്റെ സഹകരണത്തോടെ പല്ല്, കേൾവി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്നു മുതൽ 25 വരെ സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപ് നടത്തും. 9778429511.

ലാറ്ററൽ എൻട്രി
വടകര ∙ മടപ്പള്ളി ഗവ.കോളജിൽ യുജി, പിജി 3–ാം സെമസ്റ്ററിൽ ബിഎ ഇംഗ്ലിഷ്, പൊളിറ്റിക്കൽ സയൻസ്, ബികോം, ബിഎസ്‌സി മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, എംഎ പൊളിറ്റിക്കൽ സയൻസ്, യുജി 5–ാം സെമസ്റ്ററിൽ ബിഎ പൊളിറ്റിക്കൽ സയൻസ്, ബിഎസ്‌സി മാത്‌സ്, ബോട്ടണി, കെമിസ്ട്രി, സുവോളജി സീറ്റ് ഒഴിവുണ്ട്. അപേക്ഷ 15ന് അകം ലഭിക്കണം. 9188900231.

അധ്യാപക നിയമനം
വടകര ∙ എംയുഎം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എൽപി വിഭാഗത്തിൽ അറബി അധ്യാപക അഭിമുഖം 12നു 10നു നടക്കും.

ഫാർമസിസ്റ്റ്
ബാലുശ്ശേരി ∙ വയലട കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികമായി ഫാർമസിസ്റ്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച 18നു രാവിലെ 11ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com