ADVERTISEMENT

നാദാപുരം ∙ നാദാപുരത്തും കല്ലാച്ചിയിലും ഒരേ സമയം അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് ജനത്തെ വലച്ചു. വൈകിട്ട് സ്കൂൾ, കോളജുകൾ വിട്ട സമയത്ത് വിവിധ ഓഫിസുകളിൽ നിന്നുള്ളവർ അടക്കം ഏറെ നേരമാണ് കുരുക്കിൽ കുടുങ്ങിയത്. കല്ലാച്ചി പയന്തോങ് ഭാഗം മുതൽ നാദാപുരം ടൗൺ വരെ ഒരേ സമയത്ത് വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ന്യുക്ലിയസ് ആശുപത്രി പരിസരത്തെ വളവിൽ രോഗികളുമായി എത്തിയ ആംബുലൻസുകൾ പോലും പെട്ടു. 

പോക്കറ്റ് റോഡുകൾ പരിചയമുള്ള പലരും ചെറു വാഹനങ്ങളുമായി ഈ റോഡുകളെ ആശ്രയിച്ചപ്പോൾ ആ റോഡുകളും വാഹനങ്ങളെക്കൊണ്ടു നിറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങളും വയനാട്ടിലേക്കുള്ള വാഹനങ്ങളുമെല്ലാം കുരുക്കിൽ കുടുങ്ങി.മഴ മാറിയതിനാൽ ഇരുചക്ര വാഹനങ്ങളുമായി എത്തിയവരുടെ എണ്ണം ഇന്നലെ കൂടുതലായിരുന്നു. ചരക്കു വാഹനങ്ങളും ഏറെ എത്തി.സംസ്ഥാന പാതയുടെ വീതി കുറവായതാണ് ഗതാഗതക്കുരുക്കിനു പ്രധാന പ്രശ്നം. റോഡുകളിലെ കുഴികളും പലയിടങ്ങളിലും വില്ലനാകുന്നുണ്ട്.

കുറ്റ്യാടി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ 2 പദ്ധതികൾ: മന്ത്രി
തിരുവനന്തപുരം ∙ കുറ്റ്യാടി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 2 പദ്ധതികൾക്കു രൂപം നൽകിയിട്ടുണ്ടെന്നും അതിലൊന്ന് ഈ വർഷം തന്നെ ആരംഭിക്കുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ സബ്മിഷനു മറുപടി നൽകി. തൊട്ടിൽപാലം റോഡിലെ സിറാജുദ്ദ കോളജ് പരിസരത്തുനിന്ന് ആരംഭിച്ച് നരിക്കൂട്ടംചാൽ വരെയുള്ള ബൈപാസിനു സ്ഥലം ഏറ്റെടുക്കൽ ആരംഭിച്ചിട്ടുണ്ട്.

എങ്കിലും കുറ്റ്യാടി നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരമാകില്ലെന്ന് എംഎൽഎ അഭിപ്രായപ്പെട്ട സാഹചര്യത്തിൽ തൊണ്ടിപൊയിൽ പാലം, കുറ്റ്യാടി ഫ്ലൈ ഓവർ എന്നീ പദ്ധതികളെ കുറിച്ച് ഇൻവെസ്റ്റിഗേഷൻ നടത്താൻ നിർദേശം നൽകുമെന്നും ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റിന് അംഗീകാരം നൽകാൻ ബന്ധപ്പെട്ട ചീഫ് എൻജിനീയർമാർക്കു നിർദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com