ADVERTISEMENT

ചക്കിട്ടപാറ ∙ ടൗണിനടുത്തു 12ാം വാർഡിലെ ചക്കിട്ടപാറ – കൂടക്കൊല്ലി റോഡിൽ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു. അങ്കണവാടിക്ക് സമീപം മഴയത്ത് 25 മീറ്ററോളം റോഡ് വെള്ളക്കെട്ടിലാണ്.വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാതെ അശാസ്ത്രീയമായ കെട്ടിട നിർമാണമാണ് പ്രശ്നം. അങ്ങാടിയിൽ പാതയോരത്തെ വെള്ളം ഈ റോഡിലേക്ക് ഒഴുകിയെത്തുന്നതും വെള്ളക്കെട്ടിനു കാരണമാകുന്നുണ്ട്.കെട്ടിടം നിർമിക്കുന്ന സ്വകാര്യ വ്യക്തികൾ പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയെടുക്കണമെന്നും, പഞ്ചായത്ത് അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നും താലൂക്ക് വികസന സമിതി അംഗം രാജൻ വർക്കി ആവശ്യപ്പെട്ടു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com