ADVERTISEMENT

കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ 
ബിഎഡ് പ്രവേശനം
∙2024 - 2025 അധ്യയന വർഷത്തേക്കുള്ള ബിഎഡ് പ്രവേശനത്തിന് (കൊമേഴ്സ് ഓപ്ഷൻ ഒഴികെ) ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി അപേക്ഷിച്ച വിദ്യാർഥികളുടെ വെയ്റ്റിങ് ലിസ്റ്റ് കോളജുകൾക്ക് നൽകി. മെറിറ്റ് അടിസ്ഥാനത്തിൽ കോളജുകൾ നേരിട്ടു പ്രവേശനം നടത്തും. വിദ്യാർഥികൾ ഓഗസ്റ്റ് 6ന് അകം പ്രവേശനം നേടണം. സ്റ്റുഡന്റ് ലോഗിൻ വഴി ഫീസ് അടയ്ക്കുന്നതിനും അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. ഇതുവരെ റജിസ്റ്റർ ചെയ്യാത്തവർക്ക് ലേറ്റ് റജിസ്ട്രേഷൻ (കൊമേഴ്സ് ഓപ്ഷൻ ഒഴികെ) ചെയ്യുന്നതിനുള്ള സൗകര്യം പ്രവേശന വിഭാഗം വെബ്‍സൈറ്റിൽ ലഭ്യമാണ്. മുൻപ് റജിസ്റ്റർ ചെയ്തവരുടെ അഭാവത്തിൽ മാത്രമേ ലേറ്റ് റജിസ്ട്രേഷൻ ചെയ്തവരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ. 0494 2407016,  https://admission.uoc.ac.in/.
പിജി കമ്യൂണിറ്റി ക്വോട്ട 
∙2024 - 2025 അധ്യയന വർഷത്തേക്കുള്ള പി.ജി ഏകജാലക പ്രവേശനത്തോടനുബന്ധിച്ച് എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിച്ച വിദ്യാർഥികൾക്ക്, റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിനുവേണ്ടി,  27 നു വൈകിട്ട് 4 വരെ സ്റ്റുഡന്റ് ലോഗിൻ വഴി  റിപ്പോർട്ട് ചെയ്യാം. ലോഗിൻ ചെയ്തതിനുശേഷം റിപ്പോർട്ട് ചെയ്യാൻ താൽപര്യമുള്ള കമ്യൂണിറ്റി കോളജുകൾക്ക് നേരെയുള്ള  REPORT എന്ന ലിങ്ക് ഉപയോഗിച്ച് റിപ്പോർട്ടിങ് പൂർത്തീകരിക്കാവുന്നതാണ്. https://admission.uoc.ac.in/ .
പരീക്ഷ
∙വിദൂര വിഭാഗം / പ്രൈവറ്റ് റജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള രണ്ടാം സെമസ്റ്റർ ബാച്ച്ലർ ഓഫ് ഇന്റീരിയർ ഡിസൈൻ (2013 മുതൽ 2015 വരെ പ്രവേശനം) ഏപ്രിൽ 2018 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഓഗസ്റ്റ് 12നു തുടങ്ങും. സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
∙രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (2013 മുതൽ 2015 വരെ പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഓഗസ്റ്റ് 9 വരെ അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.
∙ഒന്നാം വർഷ ബിഎഫ്എ, ബിഎഫ്എ ഇൻ ആർട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഓഗസ്റ്റ് 2വരെ അപേക്ഷിക്കാം.
∙നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയ ഫലം
∙വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ എം.കോം. സെപ്റ്റംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ബീച്ച് കബഡി ചാംപ്യൻഷിപ് }
കോഴിക്കോട് ∙ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാ കബഡി ടെക്നിക്കൽ കമ്മിറ്റിയും അഥർവ ജിആർസെഡും ചേർന്ന് നടത്തുന്ന ജില്ലാ ബീച്ച് കബഡി പുരുഷ, വനിത ചാംപ്യൻഷിപ് മത്സരങ്ങൾ 28 നു വടകര പുറങ്കര ബീച്ച് ഗ്രൗണ്ടിൽ നടക്കും. ടീമുകൾ 28നു രാവിലെ 8നു മുൻപു റിപ്പോർട്ട് ചെയ്യണം.  9895981701.
വനിതാ കമ്മിഷൻ അദാലത്ത് ഇന്ന് 
കോഴിക്കോട്∙ വനിതാ കമ്മിഷൻ ജില്ലാതല അദാലത്ത് ഇന്നു രാവിലെ 10 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
ബോക്സിങ് ചാംപ്യൻഷിപ്
കോഴിക്കോട്∙ ബോക്സിങ് അസോസിയേഷന്റെ ജില്ലാ ജൂനിയർ, യൂത്ത് ബോക്സിങ് ചാംപ്യൻഷിപ് 27നും 28നും എരഞ്ഞിക്കൽ പിവിഎസ് സ്കൂളിൽ നടക്കും.
എച്ച്ടിവി നിയമനം
പേരാമ്പ്ര ∙ പാലേരി വടക്കുമ്പാട് ജിഎൽപി സ്കൂളിൽ എച്ച്ടിവി ഒഴിവിലേക്ക് എൽപിഎസ്എ നിയമനത്തിന് 29ന് 2ന് സ്കൂൾ ഓഫിസിൽ അഭിമുഖം.
അധ്യാപക നിയമനം
നടുവണ്ണൂർ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂൾ യുപിഎസ്ടി കൂടിക്കാഴ്ച നാളെ 10.30ന് സ്കൂൾ ഓഫിസിൽ.
ബാലുശ്ശേരി ∙ ഡോ.ബി.ആർ.അംബേദ്കർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഹിന്ദി, കൊമേഴ്സ് വിഷയങ്ങൾക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച യഥാക്രമം നാളെയും 29 തീയതികളിൽ രാവിലെ 11ന്. ഫോൺ: 9188900236.
അപ്രന്റിസ് ഒഴിവ്
ബാലുശ്ശേരി ∙ ഡോ.ബി.ആർ.അംബേദ്കർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ സൈക്കോളജി അപ്രന്റിസിനെ താൽക്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് 2ന്.
അധ്യാപക നിയമനം
വടകര ∙ മടപ്പള്ളി ജിജിഎച്ച്എസ്എസിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് അധ്യാപക അഭിമുഖം 29ന് 11ന്.
ഓംബുഡ്സ്മാൻ സിറ്റിങ്
അരിക്കുളം ∙ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഇന്നു രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ ഓംബുഡ്സ്മാൻ സിറ്റിങ് നടക്കും.
വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 8 –1: അത്തോളി പെട്രോൾ പമ്പ്, അത്തോളി ടൗൺ ഭാഗികമായി, മൂർക്കനാട്, അന്നകോട്ടൻ വയൽ, ഗോവിന്ദനല്ലൂർ ക്ഷേത്ര പരിസരം.
∙ 8 – 5: അരങ്ങാടത്ത്, ആന്തട്ട, 14 –ാം മൈൽ.
∙ 9 – 12.30: മെട്രോ മാക്സ് ഫ്ലാറ്റ്, സീക്കൺ ഫ്ലാറ്റ്, കോപ്പർ ഫോളിയോ, കെകെകെ ബിൽഡിങ്, എജ്യു മാർട്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com