കോഴിക്കോട് ജില്ലയിൽ ഇന്ന് (02-08-2024); അറിയാൻ, ഓർക്കാൻ

Mail This Article
കട്ടിലുകൾ നൽകും
താമരശ്ശേരി∙ ചുരൽമല–മുണ്ടക്കൈ ഉരുൾപൊട്ടലിൽ പരുക്കേറ്റ് ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവർക്ക് പഞ്ചായത്ത് 50 കട്ടിലും 50 ബെഡും ഇന്ന് നൽകുമെന്ന് പ്രസിഡന്റ് എ.അരവിന്ദൻ അറിയിച്ചു. രാവിലെ 11.30ന് സഹായ വാഹനം പ്രസിഡന്റ് എ.അരവിന്ദൻ ഫ്ലാഗ് ഓഫ് ചെയ്യും.
അധ്യാപക ഒഴിവ്
തിരുവമ്പാടി ∙ പുല്ലൂരാംപാറ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി ജൂനിയർ അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 99469 32628
ഗെസ്റ്റ് അധ്യാപകർ
മൊകേരി∙ ഗവ. കോളജിൽ സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. www.govtcollegemokeri.ac.in 9947112244
ഡോക്ടർ
അഴിയൂർ∙ പിഎച്ച്സിയിലെ സായാഹ്ന ഒപിയിലേക്ക് താൽക്കാലിക ഡോക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച 7 ന് ഉച്ചയ്ക്ക് 2 ന്.
അഴിയൂർ∙ കുടുംബാരോഗ്യ കേന്ദ്രം ആർദ്രം പദ്ധതി പ്രകാരം ഡോക്ടറെ നിയമിക്കുന്നതിന് അഭിമുഖം 7 ന് 2 മണിക്ക് നടക്കും.
വൊളന്റിയർ
വടകര∙ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാ ലീഗൽ വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നു. സർക്കാർ സർവീസിൽ നിന്നു വിരമിച്ചവർ, അധ്യാപകർ, മുതിർന്ന പൗരന്മാർ, അങ്കണവാടി വർക്കർ, ഡോക്ടർ, എംഎസ്ഡബ്ല്യു / നിയമ വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാം. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫിസിൽ 12 ന് അകം ലഭിക്കണം. 9446523882.