കോഴിക്കോട് ജില്ലയിൽ ഇന്ന് (19-09-2024); അറിയാൻ, ഓർക്കാൻ
Mail This Article
അധ്യാപക ഒഴിവ്
കോഴിക്കോട്∙ കുണ്ടൂപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം എച്ച്എസ്എസ്ടി ഇക്കണോമിക്സ് വിഭാഗത്തിൽ ഒഴിവുണ്ട്. 23 നു രാവിലെ 11 നു സ്കൂൾ ഓഫിസിൽ അഭിമുഖം.
ലാബ് ടെക്നിഷ്യൻ
പുറമേരി∙ അരൂരിലെ എഫ്എച്ച്സിയിൽ ലാബ് ടെക്നിഷ്യൻ ഒഴിവിലേക്ക് 20ന് 9.30നു കൂടിക്കാഴ്ച.
കൂടിക്കാഴ്ച നാളെ
കോഴിക്കോട്∙ ജില്ല ആയുർവേദ ആശുപത്രിയിൽ ദിവസവേതനത്തിന് സാനിറ്റേഷൻ വർക്കർ/കുക്ക് തസ്തികയിൽ നിയമനത്തിന് 20ന് രാവിലെ 10.30ന് ജില്ലാ ആയുർവേദ ആശുപത്രിയിൽ കൂടിക്കാഴ്ച. 0495-2382314.
സൗജന്യ കോച്ചിങ്
കോഴിക്കോട് ∙ ജവാഹർ നവോദയ സ്കൂളിലേക്കും സൈനിക സ്കൂളിലേക്കുമുള്ള പ്രവേശന പരീക്ഷകൾക്കുള്ള സൗജന്യ കോച്ചിങ് ക്ലാസ് വെസ്റ്റ്ഹിൽ ചുങ്കത്തുള്ള ദേവരാജൻ അക്കാദമി ഹാളിൽ 21, 22 തീയതികളിൽ രാവിലെ 10 മുതൽ നടക്കും. 9349934950.
സ്പോട്ട് അഡ്മിഷൻ
വടകര∙ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ എഫ്ഡിജിടി കോഴ്സ് സ്പോട്ട് അഡ്മിഷൻ 25 ന് 9 മുതൽ 11 വരെ നടക്കും. 7736205263.
സ്പോട്ട് അഡ്മിഷൻ ഇന്ന്
മാനന്തവാടി∙ കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി ക്യാംപസിൽ എംഎ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് പ്രോഗ്രാമിൽ സീറ്റുകൾ ഒഴിവുണ്ട്. ഇന്നു രാവിലെ 11നു ഹാജരാകണം. 9400582022.
കോഴിക്കോട്∙ സർക്കാർ എൻജിനീയറിങ് കോളജിലെ എംടെക് കോഴ്‌സുകളിലെ ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ഇന്ന് നടത്തും. രാവിലെ 11ന് അകം കോളജിൽ എത്തണം. www.geckkd.ac.in
എൽഡിസി മോഡൽ പരീക്ഷ
വടകര∙ ഒപിഎസി ഒഞ്ചിയം, ഇൻസ്പെയർ പിഎസ്‌സി കോച്ചിങ് സെന്റർ എന്നിവ ചേർന്നു സംഘടിപ്പിക്കുന്ന എൽഡിസി മോഡൽ പരീക്ഷ 22 നു 10 ന് ഒഞ്ചിയം ഗവ. യുപി സ്കൂളിൽ. 8086376721.
വനിതാ കമ്മിഷൻ അദാലത്ത് ഇന്ന്
കോഴിക്കോട്∙ വനിതാ കമ്മിഷൻ ജില്ലാ അദാലത്ത് ഇന്നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10ന് ആരംഭിക്കും.
യോഗം മാറ്റി
കോഴിക്കോട്∙ നാളെ നടക്കാനിരുന്ന ബ്ലോക്ക് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റി (ബിഎൽബിസി) പന്തലായനി, പേരാമ്പ്ര ബ്ലോക്കിന്റെ യോഗം 25 ലേക്കു മാറ്റി. ബിഎൽബിസി യോഗങ്ങൾ നടക്കുന്ന തീയതി, സമയം, ബ്ലോക്ക്, കനറാ ബാങ്ക് ശാഖ, ഫോൺ നമ്പർ എന്നീ ക്രമത്തിൽ: 25നു രാവിലെ 11ന് പന്തലായനി-കൊയിലാണ്ടി കനറാ ബാങ്ക്- 8547859416. 25നു വൈകിട്ട് 3ന് പേരാമ്പ്ര-പേരാമ്പ്ര കനറാ ബാങ്ക്- 9400906332.
നിയുക്തി 2024 മെഗാ ജോബ് ഫെയർ
കോഴിക്കോട്∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ വെസ്റ്റ്ഹിൽ ഗവ.എൻജിനീയറിങ് കോളജിൽ ഒക്ടോബർ 5നു നിയുക്തി 2024 മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. വിവരങ്ങൾക്കും റജിസ്റ്റർ ചെയ്യാനും: 0495 2370176. www.jobfest.kerala.gov.in സ്പോട്ട് റജിസ്ട്രേഷൻ സൗകര്യം ഉണ്ടാകും.
ഇപ്റ്റ ശിൽപശാല 21 മുതൽ
കോഴിക്കോട്∙ ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷന്റെ (ഇപ്റ്റ) ജില്ലാ ശിൽപശാല 21, 22 തീയതികളിൽ ശിക്ഷക് സദനിൽ നടക്കും. 21നു രാവിലെ 10ന് കവി പി.കെ.ഗോപി ഉദ്ഘാടനം ചെയ്യും.
പൊതുരേഖ ബിൽ: 27ന് തെളിവെടുപ്പ് യോഗം
കോഴിക്കോട്∙ പൊതുരേഖ ബിൽ സംബന്ധിച്ച സിലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം 27ന്. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർക്കായി 27ന് രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് തെളിവെടുപ്പ് യോഗം നടത്തുക. പൊതുജനങ്ങൾ, പുരാരേഖകളുടെ ശേഖരണവുമായി ബന്ധപ്പെട്ട വ്യക്തികൾ, സ്ഥാപനങ്ങൾ, വിദഗ്ധർ എന്നിവരിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും. 0471-2512021.
വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട്∙ നാളെ പകൽ 8 മുതൽ 5 വരെ പുത്തഞ്ചേരി സ്കൂൾ പരിസരം, പുത്തഞ്ചേരി.
∙ 8.30 – 6: വെണ്ണക്കാട് ബ്രിജ്, വെണ്ണക്കാട്, മദ്രസ ബസാർ, സൗത്ത് കൊടുവള്ളി, ഓട്ടോ ബാൻ, കിംസ് ഹോസ്പിറ്റൽ പരിസരം